SignIn
Kerala Kaumudi Online
Sunday, 30 August 2026 4.33 AM IST

കൈക്കൂലി: ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥനെകൊണ്ട് പഴകിയ ബിസ്ക്കറ്റ് തീറ്റിച്ച് നാട്ടുകാർ

d

മുംബയ്: കടയുടമയെ സംരക്ഷിക്കാൻ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥനെകൊണ്ട് പഴകിയ ബിസ്‌ക്കറ്റ് തീറ്റിച്ച് ജനക്കൂട്ടം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലാണ് സംഭവം. ഇവിടെയുള്ള ഒരു കടയിൽ നിന്ന് ഭക്ഷണം കഴിച്ച് രണ്ട് വയസുള്ള കുട്ടിക്ക് രോഗം വന്നിരുന്നു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ കുടുംബം പരാതി നൽകി. എന്നാൽ,കടയിൽ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങി പരാതി ഒത്തുതീർപ്പാക്കിയെന്നാണ് ജനക്കൂട്ടത്തിന്റെ ആരോപണം. പരിശോധനയിൽ കടയിൽ നിന്നും കാലാവധി കഴിഞ്ഞ ബിസ്‌കറ്റുകൾ കണ്ടെത്തിയിട്ടും കടയുടമയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തതാണ് നാട്ടുകാരെ പ്രകോപിതരാക്കിയത്. തുടർന്ന് ഉദ്യോഗസ്ഥനെ തടഞ്ഞുവയ്ക്കുകയും ബിസ്‌ക്കറ്റുകൾ വായിലേക്ക് തിരുകാൻ ശ്രമിക്കുകയുമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BRIBERY, LATESTNEW, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360