SignIn
Kerala Kaumudi Online
Sunday, 30 August 2026 1.16 AM IST

കോടതി ഉത്തരവ് ലംഘിച്ച് റാലി നടത്തി; മമതയ്ക്കെതിരെ കേസെടുത്തു

bv

കൊൽക്കത്ത: കോടതി ഉത്തരവ് ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിക്കെതികെ കേസ്. കൊൽക്കത്തയിൽ വെള്ളിയാഴ്ച നടന്ന റാലിയിൽ ഹൈക്കോടതി വിധിച്ച നിബന്ധനകളും നിയന്ത്രണങ്ങളും ലംഘിച്ചതോടെയാണ് ഇന്നലെ പൊലീസ് കേസെടുത്തത്.

തൃണമൂൽ കോൺഗ്രസ് വിദ്യാർത്ഥി വിഭാഗമായ തൃണമൂൽ ഛാത്ര പരിഷത്തിന്റെ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായാണ് വെള്ളിയാഴ്ച കൊൽക്കത്തയിൽ പൊതുസമ്മേളനവും റാലിയും സംഘടപ്പിച്ചത്. പൊതുജനങ്ങൾക്ക് തടസമുണ്ടാകാത്ത രീതിയിൽ ഗതാഗതം ഭാഗികമായി അനുവദിച്ചുകൊണ്ട് പരിപാടി നടത്താനായിരുന്നു കോടതിയുടെ അനുമതി. എന്നാൽ,സ്ഥലപരിധി മറികടന്ന് റോഡിന്റെ ഇരുവശങ്ങളും പൂർണമായി തടസപ്പെടുത്തുകയും അനുവദിച്ചതിലും കൂടുതൽ ആളുകളെ പങ്കെപ്പടുപ്പിച്ച് നഗരത്തിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയും ചെയ്തുമെന്നുമാണ് ആരോപണം. മമതയ്ക്കും സംഘാടകർക്കുമെതിരെ വിവിധ വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMTA, TMC, KOLKATA, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360