SignIn
Kerala Kaumudi Online
Tuesday, 26 May 2026 7.57 AM IST

പാകിസ്ഥാനിൽ കൂറ്റൻ ബലൂണുകളിൽ പാചകവാതകം നിറച്ച് സൂക്ഷിക്കുന്നു; മൊബൈൽ ബോംബുകളെന്ന് മുന്നറിയിപ്പ്

gas-balloons

ഇസ്‌ലാമാബാദ്: പാചകവാതക ദൗർലഭ്യം പരിഹരിക്കാൻ കൂറ്റൻ ബലൂണുകളിൽ വാതകം നിറച്ച് സൂക്ഷിക്കുന്നു. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. കറാച്ചിയിലെ ഒറാംഗി നഗരം, മൊമിനാബാദ് തുടങ്ങിയ പ്രദേശങ്ങളിലാണ് പാചകവാതകം ബലൂണുകളിൽ സൂക്ഷിക്കുന്നത്. ഇതിനായി പ്രത്യേകം ഡിസൈൻ ചെയ്ത് നിർമിച്ച ബലൂണുകളാണ് ഉപയോഗിക്കുന്നത്.

1000 രൂപമുതൽ 1500 രൂപവരെയാണ് ബലൂണുകൾക്ക് വില. പ്രാദേശിക മാർക്കറ്റുകളിൽ ഇത് ലഭ്യമാണ്. പാചകവാതകം ലഭിക്കുന്ന മുറയ്ക്ക് ബലൂണുകളിൽ നിറച്ചതിനുശേഷം കുറച്ചുകുറച്ചായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

അതേസമയം, ബലൂണുകളിൽ പാചകവാതകം സൂക്ഷിക്കുന്നത് അപകടകരമാണെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് മൊബൈൽ ബോംബുകളാണെന്നാണ് സുരക്ഷാവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ചെറിയ രീതിയിലെ ഘർഷണം, ചൂടേൽക്കൽ, തീപ്പൊരി എന്നിവപോലും പൊട്ടിത്തെറിക്ക് കാരണമാകും. ഇത് തിങ്ങിനിറഞ്ഞ് ജീവിതം നയിക്കുന്ന ജനവാസ മേഖലകളിൽ വലിയ ദുരന്തത്തിന് കാരണമാകുമെന്നും ഇവർ വ്യക്തമാക്കുന്നു. വീടിനുള്ളിൽ ഇത്തരം ബലൂണുകൾ സൂക്ഷിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നും സുരക്ഷാ വിദഗ്ദ്ധർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, PAKISTAN, MOBILE BOMBS, GAS BALLOONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360