SignIn
Kerala Kaumudi Online
Wednesday, 24 June 2026 6.10 PM IST

റയാൻ ഇന്നിറങ്ങും ഇന്ത്യക്കാരനായി

ryan-williams

കൊച്ചി : ഓസ്ട്രേലിയയിൽ ജനിച്ച് ഓസ്ട്രേലിയൻ ദേശീയ ഫുട്ബാൾ ടീമിൽ കളിച്ച ഇന്ത്യൻ വംശജനായ വിംഗർ റയാൻ വില്യംസിന്റെ ഇന്ത്യൻ ദേശീയ കുപ്പായത്തിലെ അരങ്ങേറ്റത്തിന് ഇന്ന് കൊച്ചി വേദിയാകും. ഓസീസ് പൗരത്വം ഉപേക്ഷിച്ചാണ് റയാൻ ഇന്ത്യൻ ടീമിലേക്ക് എത്തുന്നത്. കഴിഞ്ഞ നവംബറിൽ റയാന്റെ പൗരത്വ രേഖകൾ മാറ്റാനുള്ള നടപടിക്രമങ്ങൾ തുടങ്ങിയിരുന്നെങ്കിലും ബംഗ്ളാദേശിന് എതിരായ മത്സരത്തിന് മുമ്പ് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ഇന്ത്യൻ കുപ്പാത്തിലെ അരങ്ങേറ്റം നീണ്ടത്.

മുംബയ്‌യിൽ നിന്ന് ഓസ്ട്രേലിയയിലെ പെർത്തിലേക്ക് കുടിയേറിയ ആംഗ്ളോ ഇന്ത്യൻ കുടുംബത്തിലെ അംഗമാണ് റയാന്റെ അമ്മ. ഇംഗ്ളണ്ടുകാരനാണ് പിതാവ്. പെർത്തിലാണ് റയാൻ ജനിച്ചത്. റയാന്റെ അമ്മയുടെ അച്ഛൻ 1950കളിൽ ബോംബയ്ക്ക് വേണ്ടി സന്തോഷ് ട്രോഫിയിൽ കളിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്ത്യൻ ക്ളബ് ബെംഗളുരു എഫ്.സിയിലാണ് റയാൻ കളിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, RYAN WILLIAMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360