ടോക്യോ : ഇന്ത്യൻ വനിതാ താരം പി.വി സിന്ധു ആദ്യമായി ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യനായി.ഫൈനലിൽ ജപ്പാന്റെ അകാനെ യമാഗുച്ചിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് സിന്ധുവിന്റെ കിരീടധാരണം. സ്കോർ : 21-17,21-17.
ഒന്നരപ്പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ ആദ്യമായാണ് സിന്ധു ജപ്പാൻ ഓപ്പണിന്റെ സെമിപോലും കടക്കുന്നത്. 2011ൽ സൈന നെഹ്‌വാൾ സെമിയിലെത്തിയശേഷം ഇവിടെ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ താരവും സിന്ധുവാണ്. സെമിയിൽ ടോക്യോ ഒളിമ്പിക്സിലെ ചാമ്പ്യൻ ചൈനയുടെ ചെൻ യുഫേയ്‌യാണ് സിന്ധു മറികടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |