
ആംസ്റ്റൽവീൻ (നെതർലാൻഡ്സ്): വനിതാ ഹോക്കി ലോകകപ്പിലെ ആദ്യ മത്സരത്തിലെ നിലവിലെ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാക്കളായ ചൈനയെ 2-2ന് ഇന്ത്യ സമനിലയിൽ തളച്ചു. 8-ാം മിനിട്ടിൽ നവനീത് കൗറും 25-ാം മിനിട്ടിൽ ദീപികയുമാണ് ഇന്ത്യയ്ക്കായി സ്‌കോർ ചെയ്തത്. ചൈനയ്ക്കായി സാംഗ് യിംഗ് 15-ാം മിനിട്ടിലും മാനിംഗ് 39-ാം മിനിട്ടിലും ഗോളുകൾ നേടി. നാളെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. പുരുഷ ലോകകപ്പിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും.
ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പ് ഇന്ന് മുതൽ
ന്യൂഡൽഹി: 17 വർഷങ്ങൾക്ക് ശേഷം ഇന്ത്യ വേദിയാകുന്ന ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് ഇന്ന് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്രേഡിയത്തിൽ തുടക്കം.ഇന്ന് ഉച്ചയ്ക്ക് പുരുഷ ഡബിൾസിൽ ഹരിഹരൻ -എം.ആർജുൻ ജോഡിയും (12.20 പി.എം) വനിതാ ഡബിൾസിൽ ഗായിത്രി ഗോപിചന്ദ്-ട്രീസ ജോളി സഖ്യവും (4.30 പി.എം) കോർട്ടിലിറങ്ങും. വൈകുന്നേരം 5.30നാണ് വനിതാ സിംഗിൾസിൽ പി.വി സിന്ധുവിന്റെ മത്സരം. ആയുഷ് ഷെട്ടി (പുരുഷ സിംഗിൾസ്), കവിപ്രിയ-സിമ്രാൻ (വനിതാ ഡബിൾസ്) എന്നീ ഇന്ത്യൻ താരങ്ങൾക്കും ഇന്ന് മത്സരമുണ്ട്.
ലൈവ്
രാവിലെ 9 മുതൽ
സ്റ്റാർ സ്പോർട്സ് ചാനലുകൾ, സ്‌പോർട്സ് 18, ജിയോ ഹോട്ട്‌സ്റ്രാർ.
സിറ്റിയെ തീർത്ത് ആഴ്‌സനൽ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിന് മുന്നോടിയായുള്ള കമ്മ്യൂണിറ്റിഷീൽഡ് ഫൈനലിൽ ആഴ്‌സനൽ 3-0ത്തിന് മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കി. റിക്കാർഡോ കാലാഫിയോറി, കായ് ഹാവേർട്ട്സ്, മാർട്ടിൻ ഒഡേഗാർഡ് എന്നിവരാണ് ആഴ്‌സനലിനായി ലക്ഷ്യം കണ്ടത്. പ്രീമിയർ ലീഗ് ചാമ്പ്യന്മാരും എഫ്.എ കപ്പ് ചാമ്പ്യന്മാരും ഏറ്രുമുട്ടുന്ന പോരാട്ടമണ് കമ്മ്യൂണിറ്റി ഷീൽഡ് ഫൈനൽ. രണ്ട് പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് കഴിഞ്ഞ സീസണിൽ ആഴ്‌സനൽ പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ടത്. പെപ് ഗ്വാർഡിയോള യുഗത്തിന് ശേഷം പുതിയ പരിശീലകൻ എൻസോ മരേസ്കയ്ക്ക് കീഴിൽ സിറ്റിയുടെ ആദ്യ പ്രധാന മത്സരമായിരുന്നു ഇത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |