
പാരീസ് : ലോകകപ്പ് ഫൈനലിൽ സ്പെയ്നിന്റെ വിജയഗോളടിച്ച ഫെറാൻ ടോറസിനെ സ്പാനിഷ് ക്ളബ് ബാഴ്സലോണയിൽ നിന്ന് സ്വന്തമാക്കി ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജി. അഞ്ചുവർഷത്തെ കരാറിലാണ് ടോറസ് ക്ളബിലെത്തിയെതെന്ന് അറിയിച്ച പാരീസ് എസ്.ജി പക്ഷേ തുക എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ 550 കോടിയോളം രൂപയുടെ കരാറാണെന്ന് വിവിധ മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നു .26കാരനായ മുന്നേറ്റതാരം ഒൻപതാം നമ്പർ കുപ്പായത്തിലാകും പാരീസിനായി ഇറങ്ങുക.
2022ൽ ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നാണ് ടോറസ് ബാഴ്സയിലെത്തിയത്. ക്ളബിനായി 207 മത്സരങ്ങളിൽ നിന്ന് 65 ഗോളുകൾ നേടിയിട്ടുണ്ട്.കഴിഞ്ഞ സീസണിൽ മാത്രം 21 ഗോളുകൾ നേടി. ബാഴ്സയുമായി അടുത്ത കൊല്ലം വരെ ടോറസിന് കരാറുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |