SignIn
Kerala Kaumudi Online
Monday, 17 August 2026 8.05 AM IST

കംഗാരുക്കളെ കറിവച്ച് ബംഗ്ലാകടുവകൾ

g

ഡാർവിൻ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് 9 വിക്കറ്രിന്റെ ചരിത്ര ജയം. ഡാർവിനിലെ മറാറ സ്റ്റേഡിയം വേദിയായ മത്സരത്തിന്റെ നാലാം ദിനം 161/4 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഓസ്ട്രേലിയയെ ബംഗ്ലാദേശ് 284 റൺസിന് ഓൾഔട്ടാക്കി. തുടർന്ന് വിജയലക്ഷ്യമായ 57 റൺസിലേക്ക് 14.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിലെത്തി ബംഗ്ലാദേശ് ചരിത്രം കുറിക്കുകയായിരുന്നു. സ്കോർ: ഓസ്ട്രേലിയ 198/10,​ 284/10. ബംഗ്ലാദേശ് 426/10,​ 57/1.

ഓസ്ട്രേലിയക്കെതിരെ ഓസ്ട്രേലിയയിൽ ബംഗ്ലാദേശിന്റെ ആദ്യ ടെസ്റ്റ് മത്സരവിജയമാണിത്. ഓസ്ട്രേലിയയെ ആദ്യ ഇന്നിംഗ്സിൽ 198റൺസിന് ഓൾഔട്ടാക്കിയ ബൗളർമാരാണ് ബംഗ്ലാദേശിന്റെ ഗംഭീര ജയത്തിന് വഴിവെട്ടിയത്. ഇതോടെ 2 മത്സരങ്ങൾ ഉൾപ്പെട്ട് പരമ്പരയിൽ ബംഗ്ലാദേശ് 1-0ത്തിന് മുന്നിലെത്തി.

ഓസീസ് മണ്ണിൽ 23 വർഷത്തിന് ശേഷമാണ് ബംഗ്ലാദേശ് ടെസ്റ്റ് കളിക്കാനിറങ്ങിയത്.

ഇന്നിംഗ്സ് തോൽവി ഒഴിവാക്കാനായെങ്കിലും നാലാം ദിനം 123 റൺസ് കൂടികൂട്ടിച്ചേർക്കുന്നതിനിടെ ഓസീസിന് ശേഷിച്ച ആറ് വിക്കറ്രുകളും നഷ്ടമായി 284 റൺസിന് ഓൾഔട്ടാവുകയായിരുന്നു, മെഹദി ഹസൻ മിറാസ് ബംഗ്ലാദേശിനായി 5ും ഹസൻ മഹമൂദ് മൂന്ന് വിക്കറ്റും വീഴ്‌ത്തി. കാമറൂൺ ഗ്രീൻ (104)​ ഓസീസിനായി സെഞ്ച്വറി നേടി.നാലാം ഇന്നിംഗ്സിൽ ആദ്യ ഇന്നിംഗ്സിൽ സെ‌ഞ്ച്വറി നേടിയ തൻസിദ് ഹസന്റെ (0)​ വിക്കറ്ര് മാത്രമാണ് ബംഗ്ലാദേശിന് നഷ്ടമായത്.

നോട്ട് ദ പോയിന്റ്

ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഓസീസ് മണ്ണിൽ ബംഗ്ലാദേശിന്റെ ആദ്യ ടെസ്റ്റ് ജയം.ആകെ കണക്കിൽ രണ്ടാമത്തേതും.

ഓസ്ട്രേലിയയിൽ ടെസ്റ്റ് മത്സരത്തിൽ ജയിക്കുന്ന മൂന്നാമത്തെ ഏഷ്യൻ ടീമായി ബംഗ്ലാദേശ്

ഓസ്ട്രേലിയയിൽ കളിക്കുന്ന മൂന്നാം ടെസ്റ്രിൽ തന്നെ ജയം നേടാൻ ബംഗ്ലാദേശിനായി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTSNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360