SignIn
Kerala Kaumudi Online
Sunday, 30 August 2026 4.12 AM IST

പരിക്ക് : നീരജ് ഏഷ്യൻ ഗെയിംസിനില്ല

s

ന്യൂഡൽഹി : പരിശീലനത്തിനിടെ കണങ്കാലിന് പരിക്കേറ്റ നീരജ് ചോപ്രയ്ക്ക് സീസൺ മുവുവൻ നഷ്ടമാകും. ഏഷ്യൻ ഗെയിംസിൽ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന നീരജിന്റെ പിന്മാറ്റം ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി. ലുസെയ്ൻ ഡയമണ്ട് ലീഗിൽ 88.05 മീറ്റർ എറിഞ്ഞ് സീസണിലെ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് നീരജിന് പരിക്കേറ്റത്. തന്റെ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടിലൂടെ നിരജ് തന്നെയാണ് പരിക്കേറ്റ കാര്യം വെളിപ്പെടുത്തിയത്. ഏഷ്യൻ ഗെയിംസിന് പിന്നാലെ ഡയമണ്ട് ലീഗ് ഫൈനലും നീരജിന് നഷ്‌ടമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360