SignIn
Kerala Kaumudi Online
Sunday, 30 August 2026 4.10 AM IST

റെക്കാഡ് സ്കോറുമായി ആലപ്പിക്ക് സൂപ്പർ ജയം

തിരുവനന്തപുരം: ബാറ്റിംഗ് റെക്കാഡുകൾ കടപുഴകിയ മത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ 83 റൺസിന് തകർത്ത് ആലപ്പി റിപ്പിൾസ്. റിപ്പിൾസ് ഉയർത്തിയ 254 റൺസിന്റെ റെക്കാഡ് ലക്ഷ്യം പിന്തുടർന്ന് ബാറ്റ് ചെയ്ത സെയിലേഴ്സിന് 170 റൺസ് മാത്രമാണ് നേടാനായത്. ആദ്യം ബാറ്റ് ചെയ്ത റിപ്പിൾസ് 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 253 റൺസാണ് നേടിയത്. കെസിഎല്ലിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ കൂടിയാണിത്. സീസണിലെ തന്റെ മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് പ്ലെയർ ഓഫ് ദി മാച്ച്. കെസിഎൽ ചരിത്രത്തിലാദ്യമായാണ് ഒരു താരം മൂന്ന് സെഞ്ചുറി നേടുന്നത്. 23 പന്തിൽ അൻപത് തികച്ച അസർ, 48 പന്തിലാണ് നൂറിലെത്തിയത്. ഈ സീസണിൽ സെയിലേഴ്സിനെതിരെയുള്ള ആദ്യ മത്സരത്തിലും അസർ സെഞ്ചുറി നേടിയിരുന്നു.52 പന്തിൽ നാല് ഫോറും എട്ട് സിക്സുമടക്കം 107 റൺസുമായി അസ്ഹറുദ്ദീൻ പുറത്താകാതെ നിന്നു.ആലപ്പി റിപ്പിൾസ് - 20 ഓവറിൽ 253/1, ഏരീസ് കൊല്ലം സെയിലേഴ്സ് - 17.1 ഓവറിൽ 170/9.

ഇന്ന് കോട്ടയത്ത്

ക്രിസ് ഗെയ്ൽ ഇന്ന് രാവിലെ കോട്ടയം പുതുപ്പള്ളയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.

വനിതാ ഏഷ്യാ കപ്പ്:

ഇന്ത്യ ഇന്ന് തായ്‌ലാൻഡിനെതിരെ

ദുബായ്: വനിതാ ഏഷ്യാ കപ്പ് ഗ്രൂപ്പ് എയിലെ മത്സരത്തിൽ ഇന്ത്യ ഇന്ന് തായ്‌ലാൻഡിനെ നേരിടും. ദുബായ് അന്താരാഷ്‌ട്ര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8 മുതലാണ് മത്സരം.

ലൈവ്

സോണി സ്പോർട്സ് ടെൻ ചാനലുകളിലും സോണി ലിവിലും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360