
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി 4-1ന് ക്രിസ്റ്റ. പാലസിനെ കീഴടക്കി സീസണിലെ തുടർച്ചയായ രണ്ടാം ജയം നേടി. ഏർലിംഗ് ഹാളണ്ടും ചെർക്കിയും ഇരട്ടഗോളുകളുമായി തിളങ്ങി. അതേസമയം ലിവർപൂൾ തുടർച്ചയായ രണ്ടാം മത്സരത്തിലും സമനിലയിൽ മത്സരം അവസാനിപ്പിച്ചു.ഇന്നലെ നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ 2-2ന്റെ സമനിലയുമായാണ് ലിവർ തടിതപ്പിയത്. ഹൾസിറ്റി കവൻട്രിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയപ്പോൾ ബേൺമൗത്തും എവർട്ടണും 1-1ന് സമനിലയിൽ പിരിഞ്ഞു.
ഓപ്പൺ യു.എസ് സ്റ്റൈൽ
ന്യൂയോർക്ക്: സീസണിലെ അവസാന ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റായ യു.എസ്.ഓപ്പൺ ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യൻ കാർലോസ് അൽകാരസിന്റെ തിരിച്ചുവരവിനായി ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. കൈത്തണ്ടയിലെ പരിക്കിനെ തുടർന്ന് നാല് മാസത്തോളം അൽകാരസ് പുറത്തായിരുന്നു. അതേസമയം അൽകാരസ് തിരിച്ചുവരുമ്പോൾ ലോക ഒന്നാം നമ്പർ താരം ജാന്നിക് സിന്നർ പരിക്കിനെ തുടർന്ന് ടൂർണമെന്റിൽ നിന്ന് പുറത്തായി. ജർമ്മനിയുടെ അലക്സാണ്ടർ സ്വെരേവ് ആണ് ടോപ്പ് സീഡ്. 25-ാം ഗ്രാൻഡ്‌സ്ലാം ലക്ഷ്യമിടുന്ന ഇതിഹാസ താരം നൊവാക് ജോക്കോവിച്ചും പോരാട്ടത്തിനുണ്ട്. ടർച്ചയായ മൂന്നാം യു.എസ് ഓപ്പൺ കിരീടം ലക്ഷ്യമിട്ടാണ് ലോക ഒന്നാം നമ്പർ താരം ആര്യാന സബലങ്ക ഇത്തവണ ഇറങ്ങുന്നത്. വിരമിക്കലിന് ശേഷം വീനസ് വില്യംസ്, സ്ലൊവാൻ സ്റ്റീഫൻസ് എന്നിവർ വൈൽഡ് കാർഡ് എൻട്രിയിലൂടെ മത്സരിക്കുന്നുണ്ട്. വില്യംസ് സഹോദരിമാർ വനിതാ ഡബിൾസിൽ മത്സരിച്ചേക്കും.
ഇത്തവണ യു.എസ് ഓപ്പൺ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |