
പ്രൈയ: അറ്റ്‌ലാന്റിക് സമുദ്രത്തിൽ ധ്രുവ പര്യവേക്ഷണ കപ്പലിലെ യാത്രക്കാർക്കിടെയിൽ എലികൾ പടർത്തുന്ന ഹാന്റാ വൈറസ് വ്യാപനം. മൂന്ന് പേർ മരിച്ചു. മാർച്ച് 20ന് അർജന്റീനയിലെ ഊസ്വൈയയിൽ നിന്ന് പുറപ്പെട്ട എം.വി ഹോണ്ടിയസ് എന്ന കപ്പലിലാണ് സംഭവം. ഏപ്രിൽ 11 മുതലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. ഡച്ച്, ജർമ്മൻ പൗരന്മാരാണ് മരിച്ചത്. ആറ് പേർക്ക് രോഗബാധ സംശയിക്കുന്നു. ഇതിൽ ഒരാളെ ദക്ഷിണാഫ്രിക്കയിലെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ 149 പേരുമായി പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ കേപ് വെർഡേയുടെ തീരത്താണ് കപ്പലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |