
വാഷിംഗ്ടൻ:യു.എസിലെ സാൻഡിയാഗോയിലെ മുസ്‌ലിം പള്ളിയിലുണ്ടായ വെടിവെയ്പ്പിൽ പള്ളിയിലെ സുരക്ഷാ ജീവനക്കാരനുൾപ്പടെ മൂന്നു പേർ കൊല്ലപ്പെട്ടു. ഒരു മസ്ജിദും ഇസ്ലാമിക് സ്കൂളും പ്രവർത്തിക്കുന്ന സമുച്ചയത്തിലാണ് സംഭവം. വംശീയ അധിക്ഷേപവും വിദ്വേഷവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വെടിവയ്പ്പിനു ശേഷം അക്രമികൾ സ്വയം വെടിവച്ച് മരിച്ചതായാണ് റിപ്പോർട്ട്. സാൻഡിയാഗോ കൗണ്ടിയിലെ ഏറ്റവും വലിയ പള്ളിയിലാണ് ആക്രമണം നടന്നത്. അക്രമികൾക്ക് യഥാക്രമം 17, 19 വയസ്സ് പ്രായമുണ്ടെന്നാണ് സൂചന.
5 വയസ്സിനു മുകളിലുള്ള കുട്ടികൾക്കായി അറബിക് ഭാഷ, ഇസ്‌ലാമിക പഠനം, ഖുർആൻ ക്ലാസുകൾ എന്നിവ നൽകുന്ന അൽ റഷീദ് സ്കൂളും പള്ളിക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.നിരവധി വീടുകളും ഫ്ലാറ്റുകളും റസ്റ്ററന്റുകളും നിറഞ്ഞ ജനവാസ മേഖലയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്.
സംഭവത്തെക്കുറിച്ച് തനിക്ക് പ്രാഥമിക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇത് അങ്ങേയറ്റം ഭയാനകമായ ഒന്നാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. യു.എസ് കോൺഗ്രസ് അംഗം സാറാ ജേക്കബ്സ്, കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസത്തിന്റെ ഓഫീസ് എന്നിവരും ആക്രമണത്തെ ശക്തമായി അപലപിച്ചു. പ്രാദേശിക പോലീസിനൊപ്പം എഫ്ബിഐയും അന്വേഷണത്തിൽ പങ്കാളികളാകുമെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ അറിയിച്ചു. സാൻ ഡിയാഗോയിലെ വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ ന്യൂയോർക്ക് പോലീസ് നഗരത്തിലെ പ്രമുഖ മസ്ജിദുകൾക്ക് സുരക്ഷ വർദ്ധിപ്പിച്ചിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |