SignIn
Kerala Kaumudi Online
Saturday, 15 August 2026 2.30 PM IST

എറ്റ്നയിൽ പൊട്ടിത്തെറി,​ വിമാനത്താവളം അടച്ചു

s

റോം : യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവ്വതങ്ങളിൽ ഒന്നായ ഇറ്റലിയിലെ മൗണ്ട് എ​റ്റ്‌നയിലുണ്ടായ തുടർച്ചയായ പൊട്ടിത്തെറികളെ തുടർന്ന്, സിസിലിയിലെ കാ​റ്റാനിയ വിമാനത്താവളത്തിലെ സർവീസുകൾ ഇന്നലെ നിറുത്തിവച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് പ്രവർത്തനം പുനരാരംഭിക്കാൻ കഴിഞ്ഞേക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ ഒരാഴ്ചയായി നൂറുകണക്കിന് വിമാന സർവീസുകൾ ഇവിടെ റദ്ദാക്കുകയോ തിരിച്ചുവിടുകയോ ചെയ്തു. ഇറ്റലിയിൽ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ നിരയിൽ അഞ്ചാം സ്ഥാനത്താണ് കാറ്റാനിയ.

യൂറോപ്പിലെ ഏ​റ്റവും സജീവമായ അഗ്നിപർവ്വതമാണ് മൗണ്ട് എ​റ്റ്‌ന. എറ്റ്നയിലെ പൊട്ടിത്തെറി കാറ്റാനിയ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ പലപ്പോഴും തടസ്സപ്പെടുത്താറുണ്ട്. അഗ്നിപർവ്വത സ്ഫോടനത്തിന് പിന്നാലെ ഉയരുന്ന ചാരം വിമാനങ്ങളുടെ എൻജിനുകളെ സാരമായി ബാധിക്കും.

അതേ സമയം, കഴിഞ്ഞ രണ്ട് പതി​റ്റാണ്ടിനിടയിൽ കാ​റ്റാനിയ വിമാനത്താവളത്തെ ബാധിച്ച ഏ​റ്റവും ഗുരുതരമായ പ്രതിസന്ധിയാണിതെന്നാണ് റിപ്പോർട്ട്. ആഗസ്‌​റ്റ് 6 നും 12 നും ഇടയിൽ കാ​റ്റാനിയയിൽ ഷെഡ്യൂൾ ചെയ്തിരുന്ന 1,974 വിമാനങ്ങളിൽ മൂന്നിലൊന്നിലേറെയും റദ്ദാക്കപ്പെട്ടു. 630 ഓളം വിമാനങ്ങൾ മ​റ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തു. ആയിരക്കണക്കിന് യാത്രക്കാരെ ബാധിച്ചു.

സിസിലിയുടെ കിഴക്കൻ തീരത്തുള്ള എറ്റ്‌നയുടെ ചുറ്റും ജനവാസമില്ല. മൗണ്ട് എറ്റ്നയിൽ കഴിഞ്ഞ 2,000ത്തിലേറെ വർഷങ്ങളായി പൊട്ടിത്തെറികൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. 11,014 അടി ഉയരമുള്ള എറ്റ്നയിൽ 2014 മുതൽ സജീവമായി ചെറു പൊട്ടിത്തെറികൾ ഉണ്ടാകുന്നുണ്ട്.

1971ലാണ് എറ്റ്നയിൽ അവസാനമായി ഗുരുതമായ പൊട്ടിത്തെറിയുണ്ടായത്. വൻ കൃഷി നാശമാണ് അന്ന് എറ്റ്നയിൽ നിന്നൊഴുകിയ ലാവ വരുത്തിവച്ചത്. പിന്നീട് 1999ലും സമാന രീതിയിലുണ്ടായ പൊട്ടിത്തെറി കൃഷിയെയും മറ്റും ബാധിച്ചിരുന്നു. എറ്റ്നയെ കൂടാതെ വെസൂവിയസ്, സ്ട്രോംബോളി എന്നിവയും ഇറ്റലിയിലെ തന്നെ സജീവ അഗ്നിപർവതങ്ങളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360