
വാഷിംഗ്ടൺ: ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ പാളിയ പിന്നാലെ, തന്ത്രപ്രധാനമായ വിമാനവാഹിനി കപ്പലിനെ മിഡിൽ ഈസ്റ്റിൽ നിന്ന് പിൻവലിക്കാൻ തീരുമാനിച്ച് യു.എസ്. ഒരു തുറമുഖത്തും അടുപ്പിക്കാതെ 250 ദിവസത്തിലേറെയായി കടലിൽ തുടരുന്ന യു.എസ്.എസ് എബ്രഹാം ലിങ്കണാണ് ദൗത്യം മതിയാക്കി നാട്ടിലേക്ക് മടങ്ങുക.
യു.എസ്.എസ് ജോർജ്ജ് വാഷിംഗ്ടൺ വിമാനവാഹിനിയുടെ നേതൃത്വത്തിലെ നാവിക സന്നാഹത്തെ പകരം മേഖലയിൽ വിന്യസിക്കും. യു.എസ്.എസ് ജോർജ്ജ് വാഷിംഗ്ടൺ കഴിഞ്ഞ ദിവസം മലാക്ക കടലിടുക്ക് കടന്നിരുന്നു. നിലവിൽ ഇറാനെതിരായ യു.എസിന്റെ നാവിക ഉപരോധത്തിന് മേൽനോട്ടം വഹിക്കുന്നത് യു.എസ്.എസ് എബ്രഹാം ലിങ്കണാണ്. അയ്യായിരത്തോളം നാവികരാണ് കപ്പലിലുള്ളത്.
# കടലിന് നടുവിൽ ദുരിതം
തുടർച്ചയായി കടലിന് നടുവിൽ യുദ്ധാന്തരീക്ഷത്തിൽ കഴിയേണ്ടിവന്നത് യു.എസ്.എസ് എബ്രഹാം ലിങ്കണിലെ നാവികരെ മാനസികമായി ബാധിച്ചെന്ന് റിപ്പോർട്ട്
ചിലർ കടലിൽ ചാടാൻ ശ്രമിച്ചെന്നും പറയപ്പെടുന്നു. ജോലി ഭാരത്തിനും സമ്മർദ്ദത്തിനും ദുരിതത്തിനും എതിരെ നാവികരുടെ കുടുംബാംഗങ്ങളും രംഗത്ത്
വിവാദങ്ങൾ അടിസ്ഥാന രഹിതമെന്ന് യു.എസ് ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സേത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |