
ടോക്കിയോ: ജപ്പാനിൽ ടോക്കിയോയ്ക്ക് കിഴക്കുള്ള ചിബ പ്രവിശ്യയിൽ ശക്തമായ മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 8 മരണം. വ്യാഴാഴ്ച വൈകിട്ട് മുതൽ 24 മണിക്കൂറിനിടെ ചിബയിലെ ചില ഭാഗങ്ങളിൽ 360 മില്ലീമീറ്ററിലധികം മഴയാണ് പെയ്തത്. ഗതാഗതം സ്തംഭിച്ചതോടെ ആയിരങ്ങൾ റോഡിലും വിമാനത്താവളം അടക്കം യാത്രാ ഹബ്ബുകളിലും കുടുങ്ങി. റെയിൽവേ സ്റ്റേഷനുകളിലും ഹൈവേകളിലും വെള്ളം കയറി. പ്രവിശ്യയിലെ 20,000 ത്തിലേറെ വീടുകളിലേക്കുള്ള വൈദ്യുതി വിതരണവും തടസപ്പെട്ടു. മണ്ണിടിച്ചിൽ സാദ്ധ്യത കണക്കിലെടുത്ത് ഒരു ലക്ഷത്തിലേറെ വീടുകളിലുള്ളവരോട് അടിയന്തരമായി ഒഴിയാൻ അധികൃതർ നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |