SignIn
Kerala Kaumudi Online
Saturday, 15 August 2026 9.18 AM IST

സുനാമിക്ക് സാദ്ധ്യത! ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു

earthquake-
പ്രതീകാത്മക ചിത്രം

ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. റിക്‌ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിലാണ് ഭൂകമ്പമുണ്ടായിരിക്കുന്നത്. നിരവധി തുടർ ചലനങ്ങളുണ്ടായതായാണ് റിപ്പോർട്ട്. നിരവധിപേരെ മാറ്റിപ്പാർപ്പിച്ചു, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ദ്വീപിന്റെ വടക്കൻ തീരത്ത് എൻഡെയിൽ നിന്ന് ഏകദേശം 68 കിലോമീറ്റർ (42 മൈൽ) വടക്ക് പടിഞ്ഞാറ് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. പ്രദേശത്ത് ശക്തമായ തുടർചലനങ്ങൾ ഉണ്ടായി. അതിൽ ഒരെണ്ണം 6.1 തീവ്രതയുള്ളതായിരുന്നു. ഒരു പുരുഷനും ഒരു സ്‌ത്രീയുമാണ് മരിച്ചതെന്ന് ദുരന്ത ഏജൻസി വക്താവ് ബെർട്ടൺ സുവാർ പെലിറ്റ പഞ്ചൈതൻ പറഞ്ഞു. നിരവധിപേർ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം.

കിഴക്കൻ നുസ ടെങ്കാര, തെക്കൻ സുലവേസി, പടിഞ്ഞാറൻ നുസ ടെങ്കാര എന്നീ പ്രവിശ്യകളിലാണ് ഭൂകമ്പം കാരണമുള്ള സുനാമി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. 0.5 മീറ്റർ മുതൽ മൂന്ന് മീറ്റർ വരെ (1.6 മുതൽ 9.8 അടി വരെ) ഉയരത്തിലുള്ള തിരമാലകൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സുനാമിക്ക് മുമ്പുള്ള ഒരു സാധാരണ പ്രതിഭാസമാണ് കടൽ പിൻവാങ്ങുന്നത്. ഇത് കണ്ടാൽ സുനാമി ഉറപ്പിക്കാൻ കഴിയുമെന്നും അധികൃതർ പറഞ്ഞു.

English Summary

A magnitude 7.7 earthquake struck Indonesia’s Flores Island, killing at least two people and injuring several others. Strong aftershocks, including one measuring 6.1, were reported. Tsunami warnings were issued for parts of eastern and southern Indonesia, with waves of up to 3 meters possible. Authorities evacuated residents and urged coastal communities to remain alert.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDONESIA EARTHQUAKE, TWO KILLED, TSUNAMI WARNING, TSUNAMI WARNING IN INDONESIA, EARTHQUAKE TWO DIED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360