
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ യു.എ.ഇയുടെ രണ്ട് കപ്പലുകളെ ആക്രമിച്ച് ഇറാൻ. ഒമാൻ തീരത്ത് കൂടി സഞ്ചരിച്ച അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (അഡ്‌നോക്) എണ്ണ ടാങ്കറുകളാണ് ആക്രമിക്കപ്പെട്ടത്. ആളപായമില്ല. ആക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. അതേ സമയം, നയതന്ത്ര ചർച്ചകൾ സ്തംഭിച്ചതോടെ ഇറാനെതിരെ കൂടുതൽ സാമ്പത്തിക സമ്മർദ്ദങ്ങൾ ചെലുത്തുമെന്ന് യു.എസ് പറഞ്ഞു. പുതിയ ഉപരോധങ്ങൾ അടുത്ത ആഴ്ച പ്രഖ്യാപിക്കും. ഇറാനിയൻ തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയ നാവിക ഉപരോധം അനന്തമായി നീളുമെന്നും യു.എസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |