
മോസ്‌കോ: പോളണ്ടിന് വേണ്ടി ചാരവൃത്തി നടത്തിയ പൗരനെ 23 വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് റഷ്യയിലെ മോസ്‌കോ കോടതി. ജോർജി പിരോഗോവ് എന്നയാൾ യുക്രെയിൻ യുദ്ധത്തിൽ റഷ്യ ഉപയോഗിക്കുന്ന അത്യാധുനിക ആയുധങ്ങളെക്കുറിച്ചും മിസൈൽ സംവിധാനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളാണ് പോളണ്ടിന് ചോർത്തി നൽകിയതെന്ന് റഷ്യൻ സുരക്ഷാ ഏജൻസിയായ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്.എസ്.ബി) പറഞ്ഞു.
യുദ്ധം പൊട്ടിപ്പുറപ്പെട്ട പിന്നാലെ ഇയാൾ പോളിഷ് ഇന്റലിജൻസുമായി ബന്ധപ്പെട്ടു. രഹസ്യവിവരങ്ങൾ ശേഖരിക്കാനും അവ കൈമാറാനുമുള്ള ചുമതല ഇയാൾക്ക് ലഭിച്ചു. റഷ്യൻ പ്രതിരോധ വ്യവസായ മേഖലയിലെ തന്റെ സ്വാധീനം ഉപയോഗിച്ച് ഉന്നത ഉദ്യോഗസ്ഥരെ ചാര പ്രവൃത്തിയിലേക്ക് റിക്രൂട്ട് ചെയ്യാനും ഇയാൾ ശ്രമിച്ചെന്ന് പറയുന്നു.
യുക്രെയിനിൽ സമ്പൂർണ്ണ യുദ്ധം ആരംഭിച്ചതു മുതൽ റഷ്യയിൽ ചാരവൃത്തിക്കേസുകൾ വർദ്ധിച്ചുവരികയാണ്. ദേശീയ സുരക്ഷാ കാരണങ്ങളാൽ അടച്ചിട്ട മുറിയിലാണ് ഇത്തരം കേസുകളുടെ വിചാരണ നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |