
ഓസ്‌ലോ: ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ ഉണർത്താൻ ഫോഗ്ഹോൺ ഉപയോഗിച്ചയാൾക്ക് പിഴ. നോർവെയിലെ സ്വാൽബാർഡിൽ ഈമാസം ആദ്യമായിരുന്നു സംഭവം. കപ്പലുകൾക്ക് അപായ സൂചന നൽകാൻ ഉപയോഗിക്കുന്ന ഉയർന്ന ശബ്ദമുള്ള ഹോൺ ആണ് ഫോഗ്ഹോൺ. മേഖലയിലെ കടലിലൂടെ സഞ്ചരിച്ച ഒരു കപ്പലിലെ നാവികനാണ് പിഴ ചുമത്തിയത്.
കരയിൽ ഭീമൻ ധ്രുവക്കരടി കിടന്നുറങ്ങുന്നത് കണ്ട് കൗതുകം തോന്നിയ ഇയാൾ ഫോഗ്ഹോൺ മുഴക്കുകയായിരുന്നു. ഞെട്ടിയുണർന്ന ധ്രുവക്കരടി മറ്റൊരു പ്രദേശത്തേക്ക് ഓടിപ്പോയി. കപ്പലിലെ യാത്രക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക ഭരണകൂടം കഴിഞ്ഞ ദിവസം നാവികന് 50,000 ക്രോണർ അഥവാ 5 ലക്ഷത്തിലേറെ രൂപ പിഴ വിധിച്ചു.
പണം നൽകാമെന്ന് നാവികൻ സമ്മതിച്ചു. ധ്രുവക്കരടികൾ സ്വാൽബാർഡിലെ സംരക്ഷിത സ്പീഷീസാണ്. ഇവയെ ശല്യപ്പെടുത്താനോ പിന്തുടരാനോ പാടില്ല. ഇവിടെ 2024ൽ ഒരു വാൽറസിന്റെ അടുത്തേക്ക് പോയ ടൂറിസ്റ്റിന് 11,500 ക്രോണർ പിഴയും ചുമത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |