SignIn
Kerala Kaumudi Online
Wednesday, 19 August 2026 2.13 AM IST

എ​റ്റ്‌നയിൽ അമേരിക്കൻ സഞ്ചാരി മിന്നലേറ്റ് മരിച്ചു

d

റോം: ഇ​റ്റലിയിലെ സിസിലിയിലെ മൗണ്ട് എ​റ്റ്‌ന അഗ്നിപർവ്വതത്തിൽ ഹൈക്കിംഗിനിടെ അമേരിക്കൻ വിനോദ സഞ്ചാരി മിന്നലേറ്റ് മരിച്ചു. ഞായറാഴ്ച രാത്രി അഗ്നിപർവ്വതത്തിലെ നിയന്ത്റിത മേഖലയിൽ വച്ചുണ്ടായ ശക്തമായ ഇടിമിന്നലിനിടെയാണ് 30കാരനായ യുവാവ് മരിച്ചത്.

ഫയർഫോഴ്‌സും അടിയന്തര രക്ഷാപ്രവർത്തകരും ചേർന്ന് യുവാവിനെ ഹെലികോപ്‌റ്റർ മാർഗ്ഗം കാ​റ്റാനിയയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യൂറോപ്പിലെ ഏ​റ്റവും ഉയരം കൂടിയതും സജീവവുമായ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ് മൗണ്ട് എ​റ്റ്‌ന. അടുത്തിടെ ഇവിടെയുണ്ടായ പൊട്ടിത്തെറികൾ വ്യോമഗതാഗതത്തെ ബാധിച്ചിരുന്നുവെങ്കിലും, ഇത് കാണാൻ നിരവധി വിനോദ സഞ്ചാരികളാണ് എത്തുന്നത്. ഭീഷണിയില്ലാത്ത ഭാഗങ്ങളിലേക്ക് സഞ്ചാരികളെ അധികൃതർ നിയന്ത്റണങ്ങളോടെ കടത്തിവിടുന്നുണ്ട്.

പ്രതിവർഷം ഏകദേശം 15 ലക്ഷം ആളുകളാണ് എ​റ്റ്‌ന സന്ദർശിക്കുന്നത്. കഴിഞ്ഞ ആഴ്ച എ​റ്റ്‌നയിലെ സ്‌ഫോടനത്തെത്തുടർന്ന് ശക്തമായ ചാരം ആകാശത്തേക്ക് വമിച്ചതോടെ കാ​റ്റാനിയ അന്താരാഷ്‌ട്ര വിമാനത്താവളം താത്കാലികമായി അടച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360