SignIn
Kerala Kaumudi Online
Tuesday, 18 August 2026 12.59 PM IST

‘സോറി,​ അദ്ദേഹത്തിനുവേണ്ടി ഞാൻ മാപ്പുപറയുന്നു’; നിയമസഭയിൽ ക്ഷമാപണവുമായി വിജയ്

vijay
തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ പേര് ആദരവില്ലാതെ പരാമർശിച്ചതിന് പിന്നാലെയുണ്ടായ വിവാദങ്ങൾക്ക് മറുപടിയായി നിയമസഭയിൽ മാപ്പുപറഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വനംമന്ത്രി ആർവി രഞ്ജിത്ത് കുമാറിന്റെ പരാമർശത്തിനെതിരെ ഡിഎംകെ രംഗത്തെത്തിയതോടെയാണ് മുഖ്യമന്ത്രി വിജയ് ഇടപെട്ട് മാപ്പുപറഞ്ഞത്.

ആരോഗ്യം, റവന്യൂ വകുപ്പുകളുടെ ധനാഭ്യർഥന ചർച്ചയ്ക്കിടെയാണ് മന്ത്രി കരുണാനിധിയെ ‘കലൈഞ്ജർ’ എന്ന പതിവ് ആദരവിശേഷണമില്ലാതെ പരാമർശിച്ചത്. ഇതോടെ ഡിഎംകെ അംഗങ്ങൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. മുൻകാല തിരഞ്ഞെടുപ്പ് രീതികളെ വിമർശിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പരാമർശം. മുൻ തിരഞ്ഞെടുപ്പുകളിൽ കാഞ്ചീപുരം മണ്ഡലത്തിൽ ഒരു വോട്ടിന് 1,500 രൂപ വരെ നൽകിയിരുന്നുവെന്നും മന്ത്രി ആരോപിച്ചു.

പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് പരാമർശം അനുചിതമായിരുന്നെന്ന് സമ്മതിക്കുകയും മന്ത്രിക്കുവേണ്ടി സഭയിൽ ക്ഷമാപണം നടത്തുകയും ചെയ്തു. 'അദ്ദേഹത്തിനുവേണ്ടി ഞാൻ മാപ്പുപറയുന്നു' എന്ന് മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി.

English Summary

Tamil Nadu Chief Minister Vijay apologized in the Assembly after Forest Minister R.V. Ranjith Kumar referred to former Chief Minister M. Karunanidhi without the customary honorific “Kalaignar.” DMK members strongly protested the remark during a budget discussion. Acknowledging that the minister’s words were inappropriate, Chief Minister Vijay intervened and apologized on the minister’s behalf, ending the controversy.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHIEF MINISTER APOLOGY, FOREST MINISTER REMARK, ASSEMBLY CONTROVERSY, KERALA ASSEMBLY, MINISTER STATEMENT CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360