SignIn
Kerala Kaumudi Online
Tuesday, 18 August 2026 8.17 AM IST

അമേരിക്കൻ നടി ഹെയ്ഡൻ പാനറ്റിയർ അന്തരിച്ചു

f

ലോസ് ആഞ്ചലസ്: അമേരിക്കൻ നടിയും ഗായികയുമായ ഹെയ്ഡൻ പാനറ്റിയർ (36) അന്തരിച്ചു. ഞായറാഴ്ച സൗത്ത് കാരലൈനയിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമാക്കിയിട്ടില്ല. ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു. ഹീറോസ്, നാഷ്‌വിൽ തുടങ്ങിയ ടെലിവിഷൻ സീരീസുകളിലൂടെയും ' സ്ക്രീം ' സിനിമാ പരമ്പരയിലൂടെയും ശ്രദ്ധനേടി. 11 മാസം പ്രായമുള്ളപ്പോൾ പരസ്യ ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. യുക്രെയിൻ ബോക്സിംഗ് താരം വ്ലാഡിമിർ ക്ലിറ്റ്‌‌ഷ്‌കോ മുൻ പങ്കാളിയാണ്. ഒരു മകളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360