
ടെൽ അവീവ്: ഗാസയിൽ എല്ലാ ദിവസവും രാത്രി 30 - 40 പേരെ വധിക്കണമെന്ന ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറിന്റെ പരാമർശം വിവാദത്തിൽ. വെടിനിറുത്തൽ കരാറിന്റെ അടിസ്ഥാനത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസയിലെ ആക്രമണങ്ങളുടെ തീവ്രത കുറച്ചതിനെ ഒരു അഭിമുഖത്തിനിടെ വിമർശിക്കുകയായിരുന്നു ഗ്വിർ. 'ഗാസയിൽ ജീവിക്കാൻ അർഹതയില്ലാത്തവരുണ്ട്. അവർ മനുഷ്യർ പോലുമല്ല. പാലസ്തീനികളെ പുറത്താക്കി ഗാസയെ പിടിച്ചെടുക്കണം" - ഗ്വിർ പറഞ്ഞു. ആക്രമണം വ്യാപിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു. ഹമാസിനെ ഇല്ലാതാക്കുംവരെ ഗാസയിൽ യുദ്ധം തുടരണമെന്ന് വാദിക്കുന്ന തീവ്ര വലതുപക്ഷ നേതാവായ ഗ്വിർ, സമാധാന നീക്കങ്ങൾക്ക് എതിരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |