SignIn
Kerala Kaumudi Online
Friday, 25 September 2026 7.20 AM IST

ഭാര്യയും കുട്ടികളുമുള്ള യുവാവുമായി പ്രണയം, അവിഹിതം കയ്യോടെ പൊക്കിയ ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവതി; സംഭവം മലപ്പുറത്ത്

poonam

മലപ്പുറം: വേങ്ങരയിൽ ബിഹാർ സ്വദേശി മരണപ്പെട്ട സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ബിഹാർ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകൻ സൻജിത് പസ്വാൻ (33) ആണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്. സംഭവത്തിൽ പസ്വാന്റെ ഭാര്യയും വൈശാലി ബക്കരി സുഭിയാൻ സ്വദേശിനിയായ പൂനം ദേവി (30)യെയാണ് കൊലക്കുറ്റം ചുമത്തി വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി 31ന് രാത്രിയിൽ കോട്ടക്കൽ റോഡ് യാറം പടിയിലെ പി കെ ക്വാർട്ടേഴ്‌സിൽ വച്ചാണ് കൊലപാതകം നടന്നത്. വയറുവേദനയെ തുടർന്നാണ് ഭര്‍ത്താവിന്‍റെ മരണമെന്നാണ് ഇവർ പറഞ്ഞിരുന്നത്. അന്വേഷണത്തിനൊടുവിൽ ഭാര്യ തന്നെയാണ് കഴുത്തിൽ സാരി മുറുക്കി കൊലപ്പെടുത്തിയതെന്ന് വ്യക്തമാവുകയായിരുന്നു. സൻജിത് പസ്വാന്‍റെ മരണത്തെ തുടര്‍ന്ന് വേങ്ങര പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പോസ്റ്റ്മാർട്ടത്തില്‍ പസ്വാന്‍റെ മുഖത്തും നെറ്റിയിലും പരിക്കും കുരുക്കുമുറുകിയതിനാൽ കഴുത്തിലെ എല്ലിന് പൊട്ടലും സംഭവിച്ചത് വ്യക്തമായിരുന്നു. തുടർന്നാണ് പൂനം ദേവിയെ ചോദ്യം ചെയ്തത്.

ഭാര്യവും കുട്ടികളുമുള്ള ഒരു യുവാവുമായി പൂനം ദേവി പ്രണയത്തിലായിരുന്നു. ഇത് അറിഞ്ഞതോടെയാണ് തങ്ങളുടെ അഞ്ച് വയസുകാരനായ മകന്‍ സച്ചിൻ കുമാറുമായി സൻജിത് പസ്വാൻ രണ്ടുമാസം മുമ്പ് വേങ്ങരയിൽ എത്തിയത്. എന്നാൽ രഹസ്യ ഫോൺ ഉപയോഗിച്ച് പൂനം ദേവി ഈ യുവാവുമായുള്ള ബന്ധം തുടർന്നു. സൻജിത് പസ്വാൻ ഇക്കാര്യം അറിഞ്ഞതോടെയാണ് ഇയാളെ വകവരുത്താൻ പൂനം തീരുമാനിച്ചത്.

ജനുവരി 31ന് രാത്രിയിൽ ഉറങ്ങുകയായിരുന്ന സൻജിതിന്റെ കൈ പ്രതി കൂട്ടിക്കെട്ടുകയും സാരി ഉപയോഗിച്ച് കുരുക്കുണ്ടാക്കി കട്ടിലിൽ നിന്നും വലിച്ച് താഴെ ഇടുകയുമായിരുന്നു. ശേഷം പ്രതി സാരി കഴുത്തില്‍ മുറുക്കി ഭർത്താവിന്റെ മരണം ഉറപ്പാക്കുകയായിരുന്നു. തുടർന്ന് കഴുത്തിലെയും കൈയിലെയും കുരുക്ക് അഴിച്ചുമാറ്റി തൊട്ടടുത്ത് മുറിയിലുള്ളവരോട് ഭർത്താവിന് സുഖമില്ലെന്ന് അറിയിച്ചു. ഇവരാണ് മൃതദേഹം ആശുപത്രിയിൽ എത്തിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, BIHAR WOMEN, KILLS HUSBAND, FOR LOVER, IN MALAPPURAM, POONAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY