SignIn
Kerala Kaumudi Online
Friday, 18 September 2026 10.47 PM IST

സംവിധായകൻ അൽഫോൻസ് പുത്രന്റെ വീട്ടുമുറ്റത്തു നിന്ന് 16 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി

alphones

ആലുവ: സംവിധായകൻ അൽഫോൻസ് പുത്രന്റെ വീട്ടുമുറ്റത്തു നിന്നു പെരുമ്പാമ്പിന്റെ 16 കുഞ്ഞുങ്ങളെ പിടികൂടി. പാമ്പുപിടിത്ത വിദഗ്‌ദ്ധൻ ഷൈനും നാട്ടുകാരും ചേർന്നു ചാക്കിലാക്കി വനംവകുപ്പിനു കൈമാറി.

വീടിനു മുന്നിലൂടെ പോയ ഓട്ടോ ഡ്രൈവറാണ് റോഡിൽ പാമ്പുകളെ കണ്ടത്. നോക്കിനിൽക്കെ അവ ഗേറ്റിലേക്കും മുറ്റത്തേക്കും കോവൽ വള്ളിയിലേക്കും കയറി.

വീടിനു സമീപം ജല അതോറിറ്റി ഉപേക്ഷിച്ച രണ്ട് പഴയ പൈപ്പിനുള്ലിൽ നിന്നും പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. മുട്ടകളും ഉണ്ട്. ഒരു വശം മണ്ണു മൂടിയ പൈപ്പിന്റെ മറുഭാഗം നാട്ടുകാർ ചില്ലു വച്ച് അടച്ചു സുരക്ഷിതമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALPHONS PUTHRAN, SNAKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA