SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.52 PM IST

അമ്മമാരുടെ ' വായനാസമേതം' ഡിസംബറിൽ

Increase Font Size Decrease Font Size Print Page
1

തൃശൂർ: സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി വായനാ തത്പരരായ അമ്മമാരുടെ ജില്ലാതല സംഗമം സംഘടിപ്പിക്കാൻ ജില്ലാതല കോർ കമ്മിറ്റി യോഗം. ഡിസംബർ 16നാണ് വായനാസമേതം എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ കോർകമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ റഹീം വീട്ടിപ്പറമ്പിൽ അദ്ധ്യക്ഷനായി. ജില്ലാപഞ്ചായത്ത് അംഗങ്ങളായ എ.വി. വല്ലഭൻ, കെ.ആർ. മായ, അസി. പ്ലാനിംഗ് ഓഫീസർ പ്രവീൺ, എ.ഇ.ഒമാരായ എം.ബി. ബാലകൃഷ്ണൻ, പി.ജെ. ബിജു, സമേതം ജില്ലാ കോ - ഓർഡിനേറ്റർ ടി.വി. മദനമോഹനൻ, അസി. കോ- ഓർഡിനേറ്റർ വി. മനോജ്, ഡോ. ഷീല, ടി.എസ്. സജീവൻ, പി.എസ്. ഫഹ്മിദ, പി.കെ. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.

ലക്ഷ്യം
എഴുത്ത്, വായന, ആസ്വാദനം, പ്രസാധനം തുടങ്ങി വിവിധ മേഖലകളിൽ ഇടപെടാനുള്ള ശേഷിയും താത്പര്യവും വളർത്തിയെടുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കഴിഞ്ഞവർഷം അമ്മവായന എന്നൊരു പരിപാടി സംഘടിപ്പിച്ചിരുന്നു. വായനയും ഒപ്പം കൃഷിയും പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഈ പരിപാടിയിൽ പങ്കെടുത്ത അമ്മമാരിൽ നിന്നും തെരഞ്ഞെടുത്ത അമ്മമാരുടെ സംഗമമാണ് സംഘടിപ്പിക്കുക.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY