SignIn
Kerala Kaumudi Online
Saturday, 03 October 2026 1.50 PM IST

സിൽക്ക് സ്മിതയാവാൻ ചന്ദ്രിക രവി

ss

തെന്നിന്ത്യൻ സിനിമയിൽ ഗ്ളാമറസ് വേഷങ്ങളിലൂടെ തിളങ്ങി നിരവധി ആരാധകരെ സ്വന്തമാക്കി മറഞ്ഞ സിൽക്ക് സ്മിതയുടെ പേരിൽ മറ്റൊരു ബയോപിക് കൂടി. സിൽക്ക് സ്മിത ദ അൺടോൾഡ് സ്റ്റോറി എന്നുപേരിട്ട ചിത്രത്തിൽ സിൽക്ക് സ്മിതയായി എത്തുന്നത് ഒാസ്ട്രേലിയൻ ഇന്ത്യൻ താരവും മോഡലും നർത്തകിയുമായ ചന്ദ്രിക രവിയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം ഭാഷകളിൽ എത്തുന്ന ചിത്രം നവാഗതനായ ജയറാം ശങ്കറാണ് സംവിധാനം ചെയ്യുന്നത്. സ്വീറ്റ് കാരം കോഫി എന്ന തമിഴ് വെബ് സീരീസിന്റെ സംവിധായകൻ കൂടിയാണ്. 2018 ൽ റിലീസ് ചെയ്ത ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയയായ താരമാണ് ചന്ദ്രിക രവി. ബാലകൃഷ്ണ അഭിനയിച്ച തെലുങ്ക് ചിത്രം വീരസിംഹ റെഡ്ഡിയിൽ അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY