SignIn
Kerala Kaumudi Online
Friday, 18 September 2026 4.19 AM IST

മസിലുവലുതാക്കാൻ പ്രോട്ടീൻ പൗഡർ വാങ്ങണം; പണം കണ്ടെത്താൻ മുൻ കാമുകിയെ ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ

arrest

ന്യൂഡൽഹി: ബോഡി ബിൽഡിംഗിനായി പ്രോട്ടീൻ പൗഡറും മറ്റുസപ്ലിമെന്റുകളും വാങ്ങുന്നതിനുള്ള പണം കണ്ടെത്താൻ മുൻ കാമുകിയെ ഭീഷണിപ്പെടുത്തിയ യുവാവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റുചെയ്തു. അനീഷ് ശർമ, ഗോവിന്ദ് എന്നിവരാണ് പിടിയിലായത്. പത്തൊമ്പതുകാരിയുടെയും പിതാവിന്റെയും പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. അനീഷാണ് ഭീഷണിമുഴക്കിയത്.

ആറാം ക്ളാസുമുതൽ പരാതിക്കാരിയെ അനീഷിന് അറിയാമായിരുന്നു. കുറച്ചുനാൾ മുമ്പ് ഇരുവരും അടുപ്പത്തിലായി. ബന്ധം ശക്തമായതോടെ ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയാ അക്കൗണ്ടുകളുടെ പാസ്‌വേഡുകൾ കൈമാറിയിരുന്നു. അധികം വൈകാതെ ഇരുവരും ബന്ധം അവസാനിപ്പിച്ചു. എന്നാൽ അനീഷ് പാസ്‌വേഡ് ഉപയോഗിച്ച് പെൺകുട്ടിയുടെ അക്കൗണ്ടിൽ കയറി സന്ദേശങ്ങൾ പരിശോധിക്കുന്നത് പതിവാക്കി. ഇതിനിടയിൽ അവളുടെ ചില സ്വകാര്യ ചിത്രങ്ങൾ കണ്ടെത്തുകയും അവ ഡൗൺലോഡ് ചെയ്യുകയും ചെയ്തു. ഈ ചിത്രങ്ങൾ കൂട്ടുകാരനായ ഗോവിന്ദിന് അയച്ചുകൊടുത്തു. ഇരുവരും ചേർന്നാണ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചത്.

അജ്ഞാത സോഷ്യൽ മീഡിയാ അക്കൗണ്ടിൽ നിന്ന് ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നുമുള്ള ഭീഷണി സന്ദേശം ലഭിച്ചതോടെ പെൺകുട്ടി പിതാവിനെ വിവരമറിയിച്ചു. അദ്ദേഹത്തിനും ഇതിനിടയിൽ ഇത്തരത്തിലുള്ള ചില സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇതോടെ രണ്ടുപേരും ചേർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

പരാതി ലഭിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭീഷണിസന്ദേശം വന്ന അക്കൗണ്ടിനെപ്പറ്റിയുള്ള വിവരങ്ങൾ ലഭിച്ചു.അശോക് വിഹാറിൽ നിന്നാണ് വ്യാജ അക്കൗണ്ട് സൃഷ്ടിച്ചതെന്ന് വ്യക്തമായതോടെ കൂടുതൽ അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തു. തുടർന്നുള്ള ചോദ്യംചെയ്യലിലാണ് പ്രോട്ടീൻ പൗഡർ വാങ്ങാനുള്ള പണം കണ്ടെത്താനാണ് ഭീഷണിസന്ദേശം അയച്ചതെന്ന് അനീഷ് സമ്മതിച്ചത്. അടുത്തിടെയാണ് ഇയാൾ ജിമ്മിൽ ചേർന്നത്. ഇറക്കുമതിചെയ്ത പ്രോട്ടീൻ പൗഡർ കഴിച്ചാൽ എളുപ്പത്തിൽ മസിൽ കൂട്ടാനാവുമെന്നായിരുന്നു അനീഷ് വിശ്വസിച്ചിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, BLACKMAILED, EX-GIRLFRIEND, PROTEIN POWDER, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY