SignIn
Kerala Kaumudi Online
Friday, 18 September 2026 3.51 AM IST

ഇരുമ്പുകമ്പി തലയിൽകൊണ്ട് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവം: സുഹൃത്ത് അറസ്റ്റിൽ

a

കുമളി: ഇരുമ്പുകമ്പി തലയിൽ കൊണ്ട് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. ആനവിലാസം സ്വദേശി അഭിഷേകാണ് (18) അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്.

സ്‌കൂൾ ഗ്രൗണ്ടിൽ സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിച്ച ശേഷം പരിക്കേറ്റ ശരണും അഭിഷേകും മറ്റ് രണ്ട് സുഹൃത്തുക്കളും സമീപത്തെ കെട്ടിടത്തിന് സമീപത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ശരണിന് മുന്നിൽ നടന്നിരുന്ന അഭിഷേക് നിലത്ത് കിടന്നിരുന്ന ഇരുമ്പുകമ്പിയെടുത്ത് വീശുന്നതിനിടെ അബദ്ധത്തിൽ അത് ശരണിന്റെ വലതു കണ്ണിന് മുകളിലായി തലയിൽ തറച്ചുകയറുകയായിരുന്നു. സംഭവത്തെ തുടർന്ന് പൊലീസ് അഭിഷേകിനെയും മറ്റ് രണ്ട് വിദ്യാർത്ഥികളെയും വിശദമായി ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് അഭിഷേകിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് വിളിപ്പിച്ച മറ്റ് രണ്ടു വിദ്യാർത്ഥികളെയും വിട്ടയച്ചു. ശരൺ പാലായിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY