
പറവൂർ: യുട്യൂബ് ചാനലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെക്കുറിച്ച് അശ്ലീല ചുവയോടെ സംസാരിച്ച കേസിൽ യുട്യൂബർ കോഴിക്കോട് കുറ്റ്യാടി തൊട്ടിൽപ്പാലം വടക്കേതിൽ രമ്യ ഷിംജിത്തിനെ (36) പറവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പറവൂർ സ്വദേശിനിയുടെ പരാതിയിൽ ഇന്നലെ പുലർച്ചെ കണ്ണൂർ ഇരിട്ടിയിലെ ബന്ധുവീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. യുട്യൂബറായ പരാതിക്കാരിയും രമ്യയും സുഹൃത്തുക്കളായിരുന്നെങ്കിലും പിന്നീട് പിണങ്ങി. ഇതിന് ശേഷം പരാതിക്കാരിയുടെ മകളെക്കുറിച്ച് അശ്ലീല ചുവയുള്ള പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി. സംഭവത്തിൽ ജയ്മോൻ എന്നയാൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |