SignIn
Kerala Kaumudi Online
Wednesday, 16 September 2026 11.57 PM IST

അളവിൽ കവിഞ്ഞ മദ്യശേഖരം: ആന്റോ അഗസ്റ്റിനെതിരെ എക്‌സൈസ് കേസെടുക്കും

anto-agusutine-
ആന്റോ അഗസ്റ്റിൻ

വയനാട് : വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടിൽ നടത്തിയ പരിശോധനയിൽ അളവിൽ കവിഞ്ഞ മദ്യ ശേഖരം കണ്ടെത്തിയ സംഭവത്തിൽ ആന്റോ അഗസ്റ്റിനെതിരെ എക്സൈസ് കേസെടുക്കും. അബ്‌കാരി ആക്ട് പ്രകാരമാണ് കേസെടുക്കുക. ഇന്ന് തന്നെ കേസെടുക്കുമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരിക്കും കേസെടുക്കുകയെന്നും കല്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ പറഞ്ഞു. കേസെടുത്താൽ ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്യേണ്ടി വരും. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരായിരിക്കും തീരുമാനിക്കുക.

ഇന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്യുമെന്നും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നും കല്പറ്റ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി ഷറഫുദ്ധീൻ പറഞ്ഞു. കേസെടുത്താൽ ആൻ്റോ അ​ഗസ്റ്റിനെ അറസ്റ്റ് ചെയ്യേണ്ടി വരും. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥനാണ് തീരുമാനിക്കുക.

വീട്ടിലെ പരിശോധനയ്ക്കിടെ ​​​വൈ​​​ൻ​​​ ​​​അ​​​ട​​​ക്കം​​​ ​​​വി​​​ല​​​കൂ​​​ടി​​​യ​​​ 67.5​​​ ​​​ലി​​​റ്റ​​​ർ​​​ ​​​വി​​​ദേ​​​ശ​​​ ​​​നി​​​ർ​​​മ്മി​​​ത​​​ ​​​മ​​​ദ്യമാണ് ​​​ ​​​ക​​​ണ്ടെ​​​ത്തിയത്. ​​​ലി​​​റ്റ​​​റി​​​ന് 50000​​​ ​​​രൂ​​​പ​​​യ്ക്ക് ​​​മു​​​ക​​​ളി​​​ൽ​​​ ​​​വി​​​ല​​​യു​​​ള്ള​​​ ​​​മ​​​ദ്യം​​​ ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​ ​​​പി​​​ടി​​​ച്ചെ​​​ന്നാ​​​ണ് ​​​വി​​​വ​​​രം. എ​​​സ്.​​​ ​​​ഐ.​​​ടി.​​​ ​​​അം​​​ഗ​​​മാ​​​യ​​​ ​​​വ​​​യ​​​നാ​​​ട് ​​​ക്രൈം​​​ ​​​ബ്രാ​​​ഞ്ച് ​​​ഡി​​​വൈ.​​​എ​​​സ്.​​​പി​​​ ​​​പി.​​​എ​​​ൽ.​​​ഷാ​​​ജു​​​വി​​​ന്റെ​​​ ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു​​​ ​​​റെ​​​യ്ഡ്.​​​ ​​​രാ​​​വി​​​ലെ​​​ 6​​​ ​​​മ​​​ണി​​​ക്ക് ​​​ആ​​​രം​​​ഭി​​​ച്ച​​​ ​​​പ​​​രി​​​ശോ​​​ധ​​​ന​​​ ​​​വൈ​​​കി​​​ട്ട് 6.15​​​ ​​​വ​​​രെ​​​ ​​​നീ​​​ണ്ടു.​​​ ​​​ജീ​​​വ​​​ന​​​ക്കാ​​​ർ​​​ ​​​മാ​​​ത്ര​​​മാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.​​​ ​​​ബ​​​ന്ധു​​​ക്ക​​​ളെ​​​ന്ന് ​​​ പ​​​റ​​​ഞ്ഞെ​​​ത്തി​​​യ​​​വ​​​രെ​​​ ​​​അ​​​ക​​​ത്തേ​​​ക്ക് ​​​പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​ല്ല. എസ്.ഐ.ടി അറിയിച്ചതിനെ തുടർന്ന് വീട്ടിൽ എക്സൈസ് എത്തി പരിശോധന നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIT RAID, ANTO AUGUSTINE, ANTO AUGUSTINE EXCISE CASE, ANTO AUGUSTINE HOUSE RAID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY