SignIn
Kerala Kaumudi Online
Thursday, 17 September 2026 9.41 PM IST

കല്യാണത്തിന് ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്, ​ കാറ്ററിംഗ് ഉടമ പിടിയിൽ

sadya
പ്രതീകാത്മക ചിത്രം

കോട്ടയം : കല്യാണത്തിന് ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് ഈവന്റ്സ് ഉടമ വിഷ്ണു മോഹൻ പിടിയിലായി. മൂന്ന് കല്യാണങ്ങൾക്കാണ് ഇയാൾ ഭക്ഷണം നൽകാതിരുന്നത്.

വിവാഹ ചടങ്ങുകശിൽ ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം കാറ്ററിംഗ് സർവീസുകാർ മുങ്ങിയതായാണ് പരാതി. മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലും എറണാകുളത്ത് പെരുമ്പാവൂരും ഉള്ള മൂന്ന് കല്യാണങ്ങൾക്കാണ് ഭക്ഷണം മുടങ്ങിയത്. ഈ സ്ഥലത്തെല്ലാം ഭക്ഷണം എത്തിക്കാമെന്നാണ് കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് സർവീസ് ഏറ്റിരുന്നത്. ഇൻസ്റ്റഗ്രാം വഴി ഇവരുടെ പരസ്യം കണ്ട് ഓൺലൈൻ വഴിയാണ് രണ്ട് വീട്ടുകാർ ഭക്ഷണം ബുക്ക് ചെയ്തത്. കാറ്ററിംഗ് നടത്തിപ്പുകാരനായ വിഷ്ണുവിന് മുൻകൂറായി ഒരു ലക്ഷം രൂപയും നൽകിയിരുന്നു. പെരുമ്പാവൂർ സ്വദേശികളിൽ നിന്ന് മൂന്ന് ലക്ഷത്തിലധികം രൂപയാണ് വിഷ്ണു തട്ടിയെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CATERING FRAUD, CATERING FRAUD COMPLAINT, UDAYAM CATERING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY