തിരുവനന്തപുരം: പ്രായപരിധിയുടെ പേരിൽ ഒഴിവാക്കിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രനെയും, മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജിമോളെയും സി.പി.ഐ സംസ്ഥാന കൗൺസിലിൽ ക്ഷണിതാക്കളായി ഉൾപ്പെടുത്തി. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന കൗൺസിലിലാണ് തീരുമാനം പാർട്ടി പ്രസിദ്ധീകരണമായ നവയുഗത്തിന്റെ ചീഫ് എഡിറ്റർ കൂടിയാണ് പന്ന്യൻ രവീന്ദ്രൻ.
75 വയസ് കഴിഞ്ഞതിന്റെ പേരിൽ സംസ്ഥാന കൗൺസിലിൽ നിന്നും ഒഴിവാക്കപ്പെട്ട ഇദ്ദേഹം നിലവിൽ ജില്ലാ കൗൺസിലിൽ ക്ഷണിതാവായിരുന്നു. മുമ്പ് സംസ്ഥാന കൗൺസിലിൽ നിന്നും ഇടുക്കി ജില്ലാ നിർവ്വാഹകസമിതിയിൽ നിന്നും ഒഴിവാക്കിയ മുൻ എം.എൽ.എ കൂടിയായ ഇ.എസ് ബിജിമോളെയാണ് വീണ്ടും സംസ്ഥാന കൗൺസിലിലേക്ക് തിരിച്ചു കൊണ്ടുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |