SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.58 PM IST

ആറ്റുകാൽ ഉത്സവത്തിന് നാളെ ആരംഭം: പൊങ്കാല 25ന്

Increase Font Size Decrease Font Size Print Page

attukal

തിരുവനനന്തപുരം: മനവും തനുവും ശുദ്ധമാക്കി ഭക്തർ കാത്തിരിക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവം നാളെ ആരംഭിക്കും. ഉത്സവ ക്രമീകരണങ്ങൾ അവസാന ഘട്ടത്തിലാണ്. ദർശനത്തിന് പ്രത്യക ക്യു ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇത്തവണയുണ്ടാകും.

17 ന് രാവിലെ 8ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആരംഭിക്കുന്ന ഉത്സവം 27 ന് സമാപിക്കും. 23 ന് ഒഴികെയുളള ദിവസങ്ങളിൽ രാവിലെ 5.30 ന് അഭിഷേകം, 6.05 ന് ദീപാരാധന, 6.40 ന് ഉഷഃപൂജ, 6.50 ന് ഉഷ ശ്രീബലി, 7.15 ന് കളഭാഭിഷേകം, 8.30 ന് പന്തീരടി പൂജ, 11.30 ന് ഉച്ച പൂജ, ഉച്ചയ്ക്ക് 12 ന് ദീപാരാധന, 12.30 ന് ഉച്ച ശ്രീബലി, വൈകിട്ട് 6.45 ന് ദീപാരാധന, 7.15 ന് ഭഗവതി സേവ, രാത്രി 9 ന് അത്താഴപൂജ, 9.15 ന് ദീപാരാധന, 9.30 ന് അത്താഴ ശ്രീബലി, 12 ന് ദീപാരാധന. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ തോറ്റംപാട്ട് അവതരണത്തിനും 17 ന് തുടക്കമാകും.

17 ന് വൈകിട്ട് ആറിന് കലാപരിപാടികളുടെ ഉദ്ഘാടനം നടി അനുശ്രീ നിർവഹിക്കും. ആറ്റുകാൽ അംബാ പുരസ്‌കാരം സാഹിത്യകാരൻ ജോർജ് ഓണക്കൂറിന് സമ്മാനിക്കും. 19 ന് രാവിലെ 9.30 ന് കുത്തിയോട്ട ബാലന്മാർക്കുള്ള വ്രതം ആരംഭിക്കും. 25 ന് രാവിലെ പത്തരയ്ക്ക് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 2.30 ന് പൊങ്കാല നിവേദ്യം. രാത്രി ഏഴരയ്ക്ക് കുത്തിയോട്ട ബാലന്മാർക്കുള്ള ചൂരൽ കുത്ത്, രാത്രി 11 ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നളളത്ത്. എഴുന്നള്ളത്ത് തിരികെ എത്തുന്ന 26 ന് രാവിലെ എട്ടിന് ദേവിയെ അകത്ത് എഴുന്നള്ളിക്കും. രാത്രി 9.45 ന് കാപ്പഴിക്കും. 12.30 ന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.

TAGS: ATTUKAL PONGALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY