SignIn
Kerala Kaumudi Online
Tuesday, 30 June 2026 12.02 AM IST

റവന്യു അവാർഡ് തിരു. കളക്ടർ ജെറോമിക് ജോർജിന്, തിരുവനന്തപുരം മികച്ച കളക്ടറേറ്റ്

collector

തിരുവനന്തപുരം: റവന്യു, സർവേ ഭൂരേഖ വകുപ്പുകളിലെ മികച്ച ജീവനക്കാർക്കും ഓഫീസുകൾക്കുള്ള റവന്യു അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ജില്ലാ കളക്ടർക്കുള്ള പുരസ്കാരം തിരുവനന്തപുരത്തെ ജെറോമിക് ജോർജിന്. മികച്ച കളക്ടറേറ്റ് തിരുവനന്തപുരം.

മികച്ച സബ് കളക്ടർ തലശേരിയിലെ സന്ദീപ് കുമാർ. മികച്ച ആർ.ഡി.ഒ പാലക്കാട്ടെ ഡി.അമൃതവല്ലി. മികച്ച റവന്യു ഡിവിഷണൽ ഓഫീസ് പാലക്കാട്.

വിവിധ വിഭാഗങ്ങളിലെ ഡെപ്യൂട്ടി കളക്ടർമാർക്കുള്ള പുരസ്കാരം ആലപ്പുഴയിലെ എസ്.സന്തോഷ് കുമാർ, കോഴിക്കോട്ടെ പി.എൻ.പുരുഷോത്തമൻ, പാലക്കാട്ടെ സച്ചിൻ കൃഷ്ണൻ, എറണാകുളത്തെ ഉഷ ബിന്ദുമോൾ, തിരുവനന്തപുരത്തെ ജേക്കബ് സഞ്ജയ് ജോൺ, ഷീജ ബീഗം.യു എന്നിവർക്കാണ്. 24ന് വൈകിട്ട് നാലിന് കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന റവന്യു ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ സമ്മാനിക്കുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.

മറ്റ് പുരസ്കാരങ്ങൾ: മികച്ച തഹസിൽദാർ(ജനറൽ): ഷാജി വി.കെ(സുൽത്താൻബത്തേരി), ബെന്നി മാത്യു (കാഞ്ഞിരപ്പള്ളി), മനോജ് കുമാർ എം.കെ (പയ്യന്നൂർ), അരുൺ.ജെ.എൽ (നെയ്യാറ്റിൻകര). മികച്ച താലൂക്ക് ഓഫീസ്: തൃശൂർ. മികച്ച തഹസിൽദാർ (എൽ.ആർ): സിതാര പി.യു (മാനന്തവാടി), സിമീഷ് സാഹു കെ.എം (മുകുന്ദപുരം). മികച്ച തഹസിൽദാർ (എൽ.ടി): ജയശ്രീ എസ്.വാര്യർ (കോഴിക്കോട്), മുരളീധരൻ.ആർ (പാലക്കാട്). മികച്ച തഹസിൽദാർ (ആർ.ആർ): മുഹമ്മദ് ഷാഫി എം.എസ് (കണയന്നൂർ). മികച്ച തഹസിൽദാർ ലാൻഡ് അക്വിസിഷൻ: ഷിഹാനാസ് കെ.എസ് (തിരുവനന്തപുരം) സ്‌കിസി.എ (കിഫ്ബി കോഴിക്കോട്). മികച്ച സ്‌പെഷ്യൽ തഹസിൽദാർ (ലാൻഡ് അസൈൻമെന്റ്): രാജേഷ് സി.എസ് (തൃശൂർ).

മികച്ച സ്‌പെഷ്യൽ തഹസിൽദാർ (എൽ.എ. എൻ.എച്ച്): വല്ലഭൻ.സി (മഞ്ചേരി).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COLLECTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA