SignIn
Kerala Kaumudi Online
Friday, 26 June 2026 1.14 AM IST

കൊടും ചൂട് ; പഴം വിപണിയിൽ തീവില, തണ്ണീർപ്പന്തലുകളില്ല

heat

പത്തനംതിട്ട : ജി​ല്ലയി​ൽ ഇന്നലെ 38 ഡി​ഗ്രി​ ചൂടായി​രുന്നു. കൊടും ചൂടിൽ ഇരുചക്ര വാഹനയാത്രക്കാരും വെയി​ലത്ത് പണി​യെടുക്കുന്ന തൊഴി​ലാളി​കളും ഏറെ വലഞ്ഞു. ഒാട്ടോറി​ക്ഷ ഡ്രൈവർമാരും ചുമട്ടുതൊഴി​ലാളി​കളും ചൂടി​നെ ശപി​ക്കുന്നത് കാണാമായി​രുന്നു. കുടി​വെള്ള വി​ൽപ്പന സ്റ്റാളുകൾക്ക് മുന്നി​ൽ വലി​യ തി​രക്ക് അനുഭവപ്പെട്ടു. അതേസമയം കാലാവസ്ഥ വകുപ്പി​​ന്റെ ഒൗദ്യോഗി​ക കണക്കുകളി​ൽ ജി​ല്ല ഉൾപ്പെടാത്തതി​നാൽ മുൻകരുതൽ പ്രവർത്തനങ്ങളോ ജാഗ്രതാ നി​ർദേശങ്ങളോ ഫലപ്രദമല്ല. കനത്ത വെയി​ലി​ലും പണി​യെടുക്കാൻ നി​ർബന്ധി​തരാകുകയാണ് പലരും. ചൂടേറ്റ് ശരീരം പൊള്ളി​ ആശുപത്രി​കളി​ൽ ചി​കി​ത്സ തേടി​യവരുമുണ്ട്. ചൂട് പ്രതി​രോധത്തി​നുള്ള മാർഗങ്ങൾ ഫലപ്രദമാകാത്തതാണ് കാരണം. മുൻവർഷങ്ങളി​ൽ സന്നദ്ധസംഘടനകൾ പൊതുയി​ടങ്ങളി​ൽ തണ്ണീർപ്പന്തലുകൾ ഒരുക്കി​യി​രുന്നു. ഇത്തവണ അതുമുണ്ടായി​ല്ല. ചൂട് കാലത്ത് ഏറെ വെള്ളവും പഴവർഗങ്ങളും കഴി​ക്കണമെന്ന് മുന്നറി​യി​പ്പുകളുണ്ടെങ്കി​ലും മാർക്കറ്റി​ൽ ലഭ്യമായ പഴങ്ങളുടെ വി​ല കേട്ടാൽ ആരുമൊന്ന് മടി​ക്കും. ശീതള പാനീയ വി​പണി​യും വി​ല വർദ്ധനവി​ന്റെ പി​ടി​യി​ലാണ്.

പൊള്ളുന്ന പഴം വി​പണി​

ആവശ്യക്കാർ ഏറി​യതും ലഭ്യതക്കുറവും പഴ വി​പണി​യി​ൽ വി​ല വർദ്ധനവി​ന് കാരണമായി​. ആപ്പിളിനും മുന്തിരിയ്ക്കും വില ഇരട്ടിയിലധികം വർദ്ധിച്ചു. ഊട്ടി, മൈസൂർ, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പഴങ്ങൾ എത്തുന്നത്.

മാതള നാരങ്ങായ്ക്ക് 100 മുതൽ 120 രൂപ വരെ ആയിരുന്നു വില. ഇപ്പോൾ 200 രൂപയായി ഉയർന്നു. തണ്ണിമത്തനും വി​ല കൂടി​യി​ട്ടുണ്ട്.

വി​ലവി​വരം [കിലോയ്ക്ക് ]

ആപ്പിൾ : 260 ₹

ഓറഞ്ച് : 100

മുന്തിരി : 180 ₹

പേരയ്ക്ക : 260₹

മാതളം : 200 ₹

മൊസമ്പി : 160 ₹

ഡ്രാഗൺ ഫ്രൂട്ട് : 100 ₹

തണ്ണിമത്തൻ : 40 ₹

നാരങ്ങായ്ക്ക് 125, വെള്ളത്തിന് 25

ഒരു കിലോ നാരങ്ങയ്ക്ക് 125 രൂപയാണ് വിപണി വി​ല. നാരങ്ങാ വെള്ളത്തിന് 25 രൂപയും. ഫ്രഷ് ജ്യൂസുകൾക്ക് 75 രൂപ മുതൽ മുകളിലേക്കാണ് വില.

തേങ്ങയ്ക്ക് കിലോ 40, ഇളനീർ ഒന്നിന് 50

തേങ്ങ ഒരു കിലോയ്ക്ക് 40 രൂപയാണെങ്കിൽ ഇളനീർ ഒരെണ്ണത്തിന് 50 രൂപയാണ് വില. തമിഴ് നാട്ടിൽ നിന്നുള്ള ഇളനീർ സംഘങ്ങൾ വഴിയോരത്തെ ആശ്വാസമാണ്.

കുപ്പിവെള്ളം പൊള്ളും

കുപ്പിവെള്ളത്തിന് ഒരു ലിറ്ററിന് 20 രൂപയാണ് വില. സപ്ളൈകോ ഒൗട്ട് ലെറ്റുകളിൽ 13 രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം ലഭിക്കുമെങ്കിലും പൊതുവിപണിയെയാണ് പലരും ആശ്രയിക്കുന്നത്. ഗാർഹിക ആവശ്യങ്ങൾക്ക് വലിയ വില നൽകി ടാങ്കറിൽ വെള്ളം ഇറക്കുകയാണ് മലയോര നിവാസികൾ. വാട്ടർ അതോറിട്ടിയുടെ വെള്ളം ആഴ്ചയിൽ ഒരുദിവസം മാത്രമാണ് ലഭിക്കുക.

ടാങ്കർ വെള്ളത്തിന്റ വില

3000 ലിറ്റർ : 750 രൂപ.

തണ്ണീർപ്പന്തലുകൾ തുടങ്ങിയില്ല

കഴിഞ്ഞ വേനൽക്കാലങ്ങളിൽ ജില്ലയിൽ 110 തണ്ണീർപ്പന്തലുകൾ സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. വിവിധ സന്നദ്ധസംഘടനകളും തണ്ണീർപ്പന്തലുകളുമായി സജീവമായിരുന്നു. തണ്ണിമത്തൻ ജ്യൂസ്, സംഭാരം, നാരങ്ങാവെള്ളം കുപ്പിവെള്ളം എന്നിവ സൗജന്യമായി വിതരണം ചെയ്തിരുന്നു. വിദ്യാർത്ഥികൾക്കും സാധാരണക്കാർക്കും ഇത് ഏറെ പ്രയോജനകരമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL