SignIn
Kerala Kaumudi Online
Saturday, 26 September 2026 12.47 PM IST

ആലപ്പുഴയിൽ പാലത്തിൽ നിന്ന് യുവാവും യുവതിയും കായലിലേക്ക് ചാടി; തെരച്ചിൽ ആരംഭിച്ചു

READ ENGLISH VERSION
drowning

ആലപ്പുഴ: പള്ളാത്തുരുത്തി പാലത്തിൽ നിന്ന് രണ്ട് പേർ കായലിലേക്ക് ചാടിയതായി റിപ്പോർട്ടുകൾ. യുവാവും യുവതിയും പാലത്തിൽ നിന്ന് ചാടുന്നത് കണ്ടെന്ന് ലോറി ഡ്രൈവർ പറഞ്ഞു. ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്‌കൂബ ടീമും മുങ്ങൽ വിദഗ്ദ്ധരും സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു.


അതേസമയം, പാലക്കാട് മണ്ണാർക്കാട് പുഴയിൽ ഒഴുക്കിൽപ്പെട്ട മൂന്നാമത്തെയാളും മരിച്ചു. കോട്ടപ്പുറം പുറ്റാനിക്കാട് പുതിയ വീട്ടിൽ ബാദുഷ (20) ആണ് മരിച്ചത്. ബാദുഷയ്‌ക്കൊപ്പം അപകടത്തിൽപ്പെട്ട പാറക്കൽ സ്വദേശി റിസ്വാന, ചെറുമല സ്വദേശിനി ദീമ മെഹ്ബ എന്നിവർ ഇന്നലെ മരിച്ചിരുന്നു.


ഇന്നലെ വൈകിട്ട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപമായിരുന്നു അപകടമുണ്ടായത്. ചെറുപുഴ പാലത്തിന് സമീപം പുതുതായി വാങ്ങിയ തോട്ടത്തിലെത്തിയതായിരുന്നു മൂന്ന് പേരും. തുടർന്ന് കുളിക്കാനായി പുഴയിലിറങ്ങി. ഒഴുക്കിൽപ്പെട്ട ഇവരെ നാട്ടുകാരാണ് കരയിലെത്തിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്ക് റിസ്വാന മരിച്ചിരുന്നു. ചികിത്സയിലിരിക്കെ രാത്രിയോടെ ദീമ മെഹ്ബയും മരണത്തിന് കീഴടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1, 10, 10 KILLED, 100 ACRE, 100 DAYS, 108, 2024, 9 DEAD, A, AADHAR, AAMADMI, AANA, AAP, ABC, ABDUCT, ABDUCTED, ABHM, ABIN, ABUDHABI, ACADEMICS, ACCI, ACCIDEATH, ACCIDENT, ACCUSED, ACTOR, ACTRESS, ADANI, ADANI SC, ADHAR, ADITYA L1, ADVANI, AFRICA, AGA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA