SignIn
Kerala Kaumudi Online
Wednesday, 21 October 2026 10.40 PM IST

കാപ്പ നിയമ പ്രകാരം രണ്ട് റൗഡികളെ നാടുകടത്തി

kasim-

തിരൂർ - നിരവധി മയക്കുമരുന്ന് കടത്ത്, കൊലപാതക ശ്രമം തുടങ്ങിയ കേസുകളിൽ പ്രതിയായിട്ടുള്ളവരും തിരൂരിലെ അറിയപ്പെടുന്ന റൗഡികളുമായ പുറത്തൂർ സ്വദേശി തെക്കഞ്ചേരി സുധീഷ്(34) കൂട്ടായി സ്വദേശി കുറിയന്റെ പുരക്കൽ വെട്ട് കാസിം എന്നറിയപ്പെടുന്ന മുഹമ്മദ് കാസിം(37) എന്നിവർ മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിന് തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി അജീത ബീഗം ഐ.പി.എസ് വിലക്കേർപ്പെടുത്തി ഉത്തരവിറക്കി.സുധീഷിന് ഒരു വർഷക്കാലത്തേക്കും കാസിമിന് ആറുമാസകാലത്തേക്കും ആണ് മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. തിരൂർ ഇൻസ്പെക്ടർ രമേഷ്.എം.കെ എസ്.ഐ ഷിജോ.സി തങ്കച്ചൻ സീനിയർ സി.പി.ഒ ഷിജിത്ത് കെ.കെ, ധനേഷ് സി.പി.ഒ പ്രസാദ് എന്നിവർ പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികൾ ഈ കാലയളവിൽ വിലക്ക് ലംഘിച്ചാൽ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്യപ്പെടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY