SignIn
Kerala Kaumudi Online
Tuesday, 20 October 2026 2.30 AM IST

പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ

muhamad-afthab

പുതുക്കാട്: കൃത്യനിർവഹണം തടസപ്പെടുത്തിയ പ്രതികളെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളാനിക്കര മേനോൻ റോഡ് വെല്ലന്നൂർ പറമ്പിൽ വീട്ടിൽ മുഹമ്മദ് അഫ്താബ് (23), മണ്ണുത്തി കൊഴുക്കുള്ളി അമ്പലമൂല കുണ്ടുകുളങ്ങര വീട്ടിൽ അമൽ (20) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 11.30ഓടെ ആമ്പല്ലൂർ ശ്രീലക്ഷ്മി സിനിമാ തിയേറ്ററിൽ എത്തിയ പ്രതികൾ തിയേറ്ററിനുള്ളിൽ സീറ്റുകളിൽ നിന്ന് എഴുന്നേറ്റുനിന്ന് തുള്ളിച്ചാടി ഡാൻസ് കളിക്കുകയും ബഹളം വെച്ച് മറ്റുള്ളവർക്ക് തടസം സൃഷ്ടിക്കുകയും ചെയ്യുന്നതായി പരാതി ലഭിച്ചിരുന്നു. ഇതേത്തുടർന്ന് പരാതി അന്വേഷിക്കാനെത്തിയ ഗ്രേഡ് എ.എസ്.ഐ സുബാഷ് ലാൽ, സി.പി.ഒമാരായ അമൽരാജ്, പോൾസൺ എന്നിവരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ മുഹമ്മദ് അഫ്താബ് മണ്ണുത്തി, പീച്ചി സ്‌റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലുൾപ്പെടെ നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
അമൽ മണ്ണുത്തി, പീച്ചി, പേരാമംഗലം സ്‌റ്റേഷൻ പരിധികളിലായി രണ്ട് വധശ്രമക്കേസിലുൾപ്പെടെ ആറ് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പുതുക്കാട് സർക്കിൾ ഇൻസ്‌പെക്ടർ കെ.എ.ഫക്രുദ്ദീൻ, എസ്.എച്ച്.ഒ,, എ.രാജേഷ്, എസ്.ഐ.സുബാഷ്‌ലാൽ, സ്‌പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ.ബൈജു, ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ദീപക്, പോൾസൺ, അരുൺ, സിവിൽ പൊലീസ് ഓഫീസർമാരായ അമൽരാജ്, ബേസിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY