ആലുവ: കാറിൽ ഇരുന്ന് മയങ്ങിയ യൂബർ ടാക്സി ഡ്രൈവറുടെ മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ച മൂന്ന് അന്യസംസ്ഥാനക്കാരെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ബംഗാൾ സ്വദേശികളായ റഷീദുൾ, ഷാജഹാൻ, അൻവർ ഇസ്ലാം എന്നിവരാണ് പിടിയിലായത്.
ഇന്നലെ പുലർച്ചെ ആലുവ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കാക്കനാട് നിന്നും യാത്രക്കാരുമായെത്തിയ കണ്ണൂർ സ്വദേശി ഷാലുവിന്റെ ഡ്രൈവർ ക്യാബിനിൽ ഘടിപ്പിച്ചിരുന്ന ഫോൺ ആണ് കവരാൻ ശ്രമിച്ചത്. രാത്രി വാഹനം ഓടിച്ചതിനാൽ വിശ്രമിക്കാനാണ് കാറിന്റെ മുൻവാതിൽ തുറന്നുവച്ച് മയങ്ങിയത്. മോഷ്ടാക്കൾ ഫോൺ മോഷ്ടിച്ച് കാറിൽ നിന്നിറങ്ങുമ്പോൾ ഡ്രൈവറുടെ കാലിൽ തട്ടി. ഉറക്കമുണർന്ന ഷാലുവും സമീപത്തുണ്ടായിരുന്നവരും ചേർന്ന് മൂവരേയും പിടികൂടുകയായിരുന്നു. ആലുവ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |