
പറവൂർ: മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽപ്പെട്ട കൈതാരം നോർത്തിൽ കെ.എസ്.ഇ.ബി ട്രാൻസ്‌ഫോർമറിലെ ഫ്യൂസ് ഊരിയെടുത്ത വിവാദ സംഭവത്തിലെ പ്രതി കൈതാരം കളത്തിപ്പറമ്പിൽ (കാടയിൽ) കെ.എം. വിഷ്ണുവിനെ (34) പൂനെയിൽ നിന്ന് പറവൂർ പൊലീസ് പിടികൂടി. കഴിഞ്ഞ മാസമാണ് രാത്രി ഫ്യൂസ് ഉൗരിയത്.
കെ.എസ്.ഇ.ബി ഏഴിക്കര സെക്ഷൻ അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. സി.സി.ടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ വ്യക്തമായത്. ഇയാൾ ഫ്യൂസ് ഊരുന്നത് സമീപത്തുള്ള ഒരു വീട്ടമ്മയും കണ്ടിരുന്നു.
വൈദ്യുതി പ്രതിസന്ധിയുടെ കാലത്ത് പറവൂരിൽ പലഭാഗത്തും ഇത്തരത്തിൽ ഫ്യൂസ് ഊരൽ നടന്നിരുന്നു. സി.സി. ടിവി ദൃശ്യങ്ങൾ കേന്ദീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ വിഷ്ണു പൂനെയിലേക്ക് മുങ്ങുകയായിരുന്നു. ഇയാളെ പറവൂർ കോടതി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |