SignIn
Kerala Kaumudi Online
Sunday, 04 October 2026 6.15 PM IST

പിറന്നാൾ പുതിയ തുടക്കമെന്ന് ശ്രാവൺ മുകേഷ്

ss

മുകേഷിന്റെ മകനും നടനുമായ ശ്രാവൺ മുകേഷിന്റെ പിറന്നാൾ കുറിപ്പും ചിത്രങ്ങളും ശ്രദ്ധനേടുന്നു. ജീവിതത്തിലെ തന്റെ നെടുന്തൂണും ശക്തിയും അമ്മയും സഹോദരനുമെന്ന് ശ്രാവൺ. പിറന്നാൾ എന്നത് ഒരു പുതിയ തുടക്കവും, ആരംഭവുമാണ്. പുതിയ പ്രതീക്ഷയോടെ, പുതിയ പരീക്ഷണങ്ങൾ നടത്താനും ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും മുൻപോട്ട് പോകാനുള്ള തുടക്കം. എന്റെ നെടു ന്തൂണും ശക്തിയുമായി കൂടെ നിൽക്കുന്ന അമ്മയ്ക്കും മിക്കിക്കും നന്ദി. ശ്രാവൺ കുറിച്ചു. അമ്മ സരിതയെയും സഹോദരൻ തേജസിനെയും ചിത്രങ്ങളിൽ കാണാം. 2018ൽ കല്യാണം എന്ന സിനിമയിലൂടെ അഭിനയരംഗത്ത് എത്തിയ ശ്രാവൺ പിന്നീട് സിനിമ ഉപേക്ഷിച്ചു. റാസൽഖൈമ ഗവ. ആശുപത്രിയിൽ എമർജൻസി യൂണിറ്റിൽ ഡോക്ടറായി ജോലിചെയ്യുകയാണ് ശ്രാവൺ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY