SignIn
Kerala Kaumudi Online
Saturday, 19 September 2026 10.52 AM IST

ആരോഗ്യരംഗം കുത്തഴിഞ്ഞു: ചെന്നിത്തല

medical

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യമേഖല തീർത്തും കുത്തഴിഞ്ഞ നിലയിലാണെന്നും സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഏറ്റവുമൊടുവിൽ കാലിലിടേണ്ട കമ്പി കൈയിൽ മാറിയിട്ടെന്ന പരാതിയുമായി രോഗിയും ബന്ധുക്കളും രംഗത്തെത്തിയിരിക്കുന്നു. ഇതിന്റെ നിജസ്ഥിതി പരിശോധിക്കാതെ രോഗിയെയും ബന്ധുക്കളെയും തള്ളിപ്പറയുകയാണ് അധികൃതർ ചെയ്തത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ഡസനോളം ഗുരുതര ആരോപണങ്ങളാണ് കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ഉയർന്നത്. മറ്റു മെഡിക്കൽ കോളേജുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. മതിയായ ചികിത്സ ലഭിക്കാതെയും അവഗണക്കപ്പെട്ടും പീഡനങ്ങൾ വരെ സഹിച്ചുമാണ് രോഗികൾ സർക്കാർ മെഡിക്കൽ കോളേജുകളിൽ കഴിയുന്നത്. ഇതിനെതിരേ ചെറുവിരലനക്കാൻ പോലും സർക്കാരിനു കഴിയുന്നില്ല. ഇരകളെ കൈവിട്ട് വേട്ടക്കാരനെ സംരക്ഷിക്കുന്ന സമീപനമാണ് ആരോഗ്യ വകുപ്പിന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA