SignIn
Kerala Kaumudi Online
Saturday, 19 September 2026 3.34 AM IST

നിയമസഭാ സമ്മേളനം ഒക്ടോബർ 12 മുതൽ

aa

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഒക്ടോബർ 12 മുതൽ വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. പൂജാ അവധിയടക്കം ഒഴിവാക്കി രണ്ടാഴ്ചയോളമാകും സഭ ചേരുക. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലുള്ള സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ 23ന് മടങ്ങിയെത്തിയ ശേഷം ശുപാർശ ഗവർണർക്ക് കൈമാറും. വയോജനക്ഷേമ ബിൽ അടക്കം ഒട്ടേറെ പുതിയ ബില്ലുകളും നിലവിലെ ഓർഡിനൻസുകൾക്കു പകരമുള്ള ഏതാനും ബില്ലുകളും സഭ പരിഗണിക്കും. വി.ഡി.സതീശൻ സർക്കാർ അവതരിപ്പിച്ച പുതുക്കിയ ബഡ്ജറ്റുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾക്കുള്ള ഉപധനാഭ്യർത്ഥന ചർച്ചയും നടക്കേണ്ടതുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIYAMASABHASAMITHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA