SignIn
Kerala Kaumudi Online
Tuesday, 29 September 2026 7.58 AM IST

ഷൈനിന്റെ മാറിൽ തല ചായ്ച്ച് തനൂജ , വീണ്ടും മറുപടി

ss

ഷൈൻ ടോം ചാക്കോയോടൊപ്പമുള്ള പ്രണയ ചിത്രം വീണ്ടും പങ്കുവച്ച് ഭാവി വധുവും മോഡലുമായ തനൂജ. കണ്ണുകൾഅടച്ച് ഷൈനിന്റെ മാറിൽ തല വച്ച ചിത്രമാണ് തനൂജ പങ്കുവച്ചത്. ഷൈനുമായി പിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾക്കിടെ ഷൈനിനൊപ്പമുള്ള പ്രണയചിത്രം പങ്കുവച്ച് വിമർശകർക്കു വീണ്ടും തനൂജ മറുപടി നൽകുകയാണ്. ഷൈനിന് പ്രണയ ചുംബനം നൽകി കൊണ്ട് തനൂജ കഴിഞ്ഞ മാസവും വിമർശകർക്ക് മറുപടി നൽകിയിരുന്നു. 'ഷൈൻ ടോം തേച്ചോ' എന്ന കമന്റിന് 'തേക്കാൻ ഇതെന്താ ഭിത്തി വല്ലതും ആണോ?' എന്നായിരുന്നു തനൂജ അന്നു മറുപടി നൽകിയത്. ജനുവരിയിലായിരുന്നു ഷൈനിന്റെയും തനൂജയുടെയും വിവാഹനിശ്ചയം നടന്നത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. സിനിമ പ്രൊമോഷനും മറ്റു ചടങ്ങുകൾക്കും തനൂജയെയും ഷൈൻ ഒപ്പം കൂട്ടാറുണ്ട്. വിവാഹ നിശ്ചയ ചിത്രങ്ങൾ അടുത്തിടെ തനൂജ സമൂഹ മാദ്ധ്യമത്തിൽ നിന്ന് നീക്കം ചെയ്തതോടെയാണ് ഇരുവരും വേർപിരിഞ്ഞെന്ന പ്രചാരണം ശക്തമായത്. ഇരുവരുടെയും വിവാഹം ഈ വർഷം തന്നെ ഉണ്ടായേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY