SignIn
Kerala Kaumudi Online
Monday, 07 July 2025 4.24 AM IST

പ്രമുഖ മലയാള നടിയുടെ തിരിച്ചുവരവിനെ സപ്പോർട്ട് ചെയ്യാൻ വേണ്ടി മാത്രം ആ റോൾ ചെയ്‌തു, പക്ഷേ അവ‌ർ നന്ദി കാണിച്ചില്ല; മംമ്ത ഉദ്ദേശിച്ചത് ഇവരിൽ ആരെ?

Increase Font Size Decrease Font Size Print Page
mamtha

മലയാളത്തിലെ പ്രമുഖ നടിക്കെതിരെ വെളിപ്പെടുത്തലുമായി നടി മംമ്ത മോഹൻദാസ്. നടിയുടെ തിരിച്ചുവരവിന് സപ്പോർട്ട് ചെയ്യാൻ താൻ സപ്പോർട്ടിംഗ് റോൾ ചെയ്തെന്നും എന്നാൽ തിരിച്ച് അവരുടെ ഭാഗത്തുനിന്ന് സഹകരണമുണ്ടായില്ലെന്നുമാണ് നടിയുടെ വെളിപ്പെടുത്തൽ.

'ഞാൻ ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്യുമ്പോൾ നിർമാതാവിന്റെ ചെലവിനെപ്പറ്റി ചിന്തിക്കാറുണ്ട്. പക്ഷേ സിനിമാ മേഖലയിൽ എത്ര താരങ്ങൾ നിർമാതാക്കളെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ഞാൻ കണ്ടു. ഏഴോ എട്ടോ അസിസ്റ്റന്റുമാർ. അതിന്റെ ആവശ്യമില്ല. രണ്ടേ രണ്ട് അസിസ്റ്റന്റുമാരെ വച്ചാണ് ഞാൻ ജോലി ചെയ്യുന്നത്. എത്ര നാളായി...

പണം, പ്രശസ്തി എന്നിവയുമായി ബന്ധപ്പെട്ടൊക്കെ ചർച്ചകൾ നടക്കുന്നു. പൊസിഷൻ വൺ, ടു ,ത്രീ, സൂപ്പർസ്റ്റാർ പദവി... ഏത് ഇൻഡസ്ട്രിയിൽ ആയാലും ഇതെല്ലാം അവർ തന്നെ പറഞ്ഞുണ്ടാക്കുന്നതാണ്. പ്രേക്ഷകർ നൽകുന്ന ടൈറ്റിൽ അല്ല. അവർ തന്നെ പി ആർ ഒയെ വച്ച് ഇങ്ങനെ പ്രിന്റ് ചെയ്യണമെന്ന് പറയുന്നതാണ്. മംമ്താ നീ ഇങ്ങനെ പ്രശസ്തിക്ക് പിന്നാലെ പോകുന്നില്ലെന്ന് എന്റെ സുഹൃത്ത് പറഞ്ഞു. അതിനാലാണ് ഷൂട്ടിംഗ് സെറ്റിൽ വച്ച് സംഭവിക്കുന്ന കാര്യങ്ങളൊന്നും എന്നെ ബാധിക്കാത്തത്.

മാറ്റി നിർത്തിയതിൽ എനിക്ക് സങ്കടം തോന്നിയിട്ടില്ല. വിധിയായിരിക്കാം. ഇൻസെക്യൂർ ആയിട്ടുള്ള താരങ്ങൾ മാത്രമേ മറ്റ് നടിമാർ നമ്മുടെ സിനിമയിൽ വരുമ്പോൾ ആശങ്കപ്പടുകയുള്ളൂ. ഞാനൊരു സെക്യൂർ ആർട്ടിസ്റ്റായി എനിക്ക് തോന്നിയിട്ടുണ്ട്. നിരവധി താരങ്ങൾ എന്റെ സിനിമയിൽ സെക്കൻഡ് ഹീറോയിൻ ആയി വന്നിട്ടുണ്ട്. മറ്റൊരു നടി എന്റെ സിനിമയിൽ വേണ്ടെന്നോ അവരുടെ ചിത്രം പോസ്റ്ററിൽ വേണ്ടെന്നോ ഞാൻ പറഞ്ഞിട്ടില്ല. ഞാൻ സെക്യൂർ ആർട്ടിസ്റ്റാണ്. ഞാൻ നിരവധി സിനിമകളിൽ സെക്കൻഡ് ഹീറോയിനായി അഭിനയിച്ചിട്ടുണ്ട്. കരിയറിൽ നിരവധി ഇടവേളകളുണ്ടായിട്ടുണ്ട്. മലയാളത്തിൽ ഒരു നടി വലിയൊരു തിരിച്ചുവരവ് നടത്തി.

ആ നടിയുടെ സിനിമയിൽ ഞാൻ സെക്കൻഡ് ലീഡ്, സപ്പോർട്ടിംഗ് റോൾ അവതരിപ്പിച്ചു. ആ നടിയുടെ തിരിച്ചുവരവിനെ സപ്പോർട്ട് ചെയ്യാൻ വേണ്ടി മാത്രമാണ് ഞാൻ ആ റോൾ ചെയ്തത്. എന്നാൽ ഞാൻ ലീഡ് ചെയ്യുന്ന പടത്തിൽ അവരെ ഗസ്റ്റ് അപ്യറൻസിനായി വിളിച്ചു. അവർ നോ പറഞ്ഞു.ഇൻസെക്യൂരിറ്റി'- മംമ്ത പറഞ്ഞു.

പ്രമുഖ നടിയുടെ പേര് മംമ്ത പറഞ്ഞിട്ടില്ലെങ്കിലും അത് മഞ്ജു വാര്യരാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ട്. മലയാള സിനിമയിൽ ഏറ്റവും വലിയ തിരിച്ചുവരവ് നടത്തിയ നടിയാണ് മഞ്ജുവാര്യർ. മാത്രമല്ല മഞ്ജു വാര്യരുടെ ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മംമ്ത മോഹൻദാസും അഭിനയിച്ചിരുന്നു.

നടി മീരാജാസ്മിനെ ആണോ മംമ്ത ഉദ്ദേശിച്ചതെന്നും ആരാധകർ സംശയം പ്രകടിപ്പിച്ചു. ഇരുവരും ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന സിനിമയിലും ഒരുമിച്ച് അഭിനയിച്ചിരുന്നു. എന്നാൽ തുല്യ പ്രാധാന്യമുള്ള റോളായിരുന്നു ഇവരുടേത്.

TAGS: MANJUWARRIER, MEERAJASMINE, MAMTHAMOHANDAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.