SignIn
Kerala Kaumudi Online
Saturday, 19 September 2026 9.44 AM IST

ഫഹദിന്റെ കരാട്ടെ ചന്ദ്രനിൽ ഗോകുൽ സുരേഷ്

ss

ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ റോയ് സംവിധാനം ചെയ്യുന്ന കരാട്ടെ ചന്ദ്രൻ എന്ന ചിത്രത്തിൽ ഗോകുൽ സുരേഷ്. കരാട്ടെ ചന്ദ്രനിൽ പ്രധാന വേഷത്തിലാണ് ഗോകുൽ സുരേഷ് എത്തുന്നത്. അൽത്താഫ് സലിം രചനയും സംവിധാനവും നിർവഹിക്കുന്ന ഒാടും കുതിര ചാടും കുതിര എന്ന ചിത്രത്തിനുശേഷം ഫഹദ് അഭിനയിക്കുന്ന ചിത്രമാണ് കരാട്ടെ ചന്ദ്രൻ. മഹേഷിന്റെ പ്രതികാരം മുതൽ ദിലീഷ് പോത്തന്റെ കോ ഡയറക്ടർ ആയിരുന്നു റോയ്. പ്രേമലുവിന്റെ തകർപ്പൻ വിജയത്തിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിന് എസ്. ഹരീഷും വിനോയ് തോമസും ചേർന്നാണ് തിരക്കഥ. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണ് കരാട്ടെ ചന്ദ്രൻ. സജിൻ ഗോപുവും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ടെന്നാണ് വിവരം. ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു ആണ് ഭാവന സ്റ്റുഡിയോസിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

മികച്ച പ്രേക്ഷകാഭിപ്രായവുമായി ബോക്സാഫീസിൽ മുന്നേറിയ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത് നസ്‌ലിനും മമിത ബൈജുവും ആയിരുന്നു. കുമ്പളങ്ങി നൈറ്റ്സ് ആണ് ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച ആദ്യ ചിത്രം . അതേസമയം ഗഗനചാരി ആണ് ഗോകുൽ സുരേഷിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. പോസ്റ്റ് അപ്പോകാലിപ്റ്റിക് ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ അന്യഗ്രഹ ജീവിയായി അനാർക്കലി മരിക്കാർ എത്തുന്നു. അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗണേഷ് കുമാർ, അജുവർഗീസ് എന്നിവരാണ് മറ്റു താരങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY