SignIn
Kerala Kaumudi Online
Wednesday, 05 August 2026 12.46 AM IST

അബ്ദുൾ റഹീമിന്റെ മോചനം ഉടൻ

adfsa

കോഴിക്കോട്: സ്‌പോൺസറുടെ ചലനശേഷിയില്ലാത്ത മകൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് 18 വർഷമായി സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോടോമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം ഉടൻ.

അടുത്ത കോടതി സിറ്റിംഗിൽ ഉത്തരവ് ഇറങ്ങുമെന്ന് റഹീമിന്റെ അഭിഭാഷകൻ അറിയിച്ചതായി റഹീം സഹായ സമിതി രക്ഷാധികാരി അശ്റഫ് വേങ്ങാട്ട് അറിയിച്ചു. ദയാധനം സ്വീകരിച്ച് റഹീമിനെ മോചിപ്പിക്കാമെന്ന് കൊല്ലപ്പെട്ട അനസ് അൽ ശഹ്റിയുടെ കുടുംബം അറിയിച്ചതോടെ റിയാദ് ക്രിമിനൽ കോടതി വധശിക്ഷ റദ്ദാക്കിയിരുന്നു. ഒന്നര കോടി സൗദി റിയാലാണ് (34കോടി രൂപ ) അനസ് അൽ ശഹ്റിയുടെ കുടുംബത്തിന് കെെമാറിയത്. നാട്ടിലെ ട്രസ്റ്റ് സമാഹരിച്ച 47 കോടിയിലേറെ രൂപയിൽ നിന്നാണ് ഈ തുക വിദേശ മന്ത്രാലയത്തിന് കൈമാറിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA