SignIn
Kerala Kaumudi Online
Tuesday, 04 August 2026 3.20 AM IST

ഉദുമ പഞ്ചാ. പ്രസിഡന്റ് സ്ഥാനം തിരിച്ചുപിടിച്ച് യു.ഡി.എഫ്

1

ഉദുമ: ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ ചന്ദ്രൻ നാലാംവാതുക്കൽ വിജയിച്ചു. എൽ.ഡി.എഫിലെ പി.വി രാജേന്ദ്രനെ 11നെതിരെ 12 വോട്ടുകൾക്കാണ് ചന്ദ്രൻ പരാജയപ്പെടുത്തിയത്. മൊത്തം 23 അംഗങ്ങളാണുളളത്. യു.ഡി.എഫ്- 12, എൽ.ഡി.എഫ്-11. കഴിഞ്ഞമാസം യു.ഡി.എഫിൻ്റെ അവിശ്വാസ പ്രമേയം പാസായതിനെ തുടർന്ന് എൽ.ഡി.എഫിലെ പി.വി. രാജേന്ദ്രൻ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞിരുന്നു. തിങ്കളാഴ്ച പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ യോഗം ചേരുകയായിരുന്നു. കഴിഞ്ഞ ഡിസംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിൻ്റെ പ്രസിഡന്റ് സ്ഥാനാർത്ഥി ചന്ദ്രന്റെ വോട്ട് സാങ്കേതിക കാരണത്താൽ അസാധുവായതോടെ മത്സരം സമനിലയിലായി. നറുക്കെടുപ്പിലൂടെയാണ് എൽ.ഡി.എഫിന് പ്രസിഡന്റ് പദവി ലഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA